റയാൻ എൻ്റർടൈൻമെൻ്റ്സിൻ്റേയും ഫ്ലാഷ് മീഡിയ ബഹ്റൈൻ്റെയും ബാനറിൽ ഓപ്സൻ കാഞ്ഞിരപ്പള്ളി നിർമ്മിച്ച നിഴൽ വഴികൾ എന്ന മ്യൂസിക്കൽ ആൽബത്തിൻെറ പ്രകാശനം കാഞ്ഞിരപ്പള്ളി എം എൽ എ യും ചീഫ് വിപ്പുമായ ഡോ. എൻ ജയരാജിൻ്റെ ഓൺലൈൻ സാന്നിദ്ധ്യത്തിൽ KCA യിൽ വെച്ച് നിർവഹിച്ചു.

തോമസ് ഓപ്സൻ രചിച്ച്, ദീപക് ജെ ആർ സംഗീതം നൽകി പാടിയ, പഴയകാല ഈസ്റ്റ് കോസ്റ്റിൻ്റെ പാട്ടുകളെ ഓർമ്മിപ്പിക്കുന്ന നിഴൽവഴികളുടെ പ്രകാശന വേളയിൽ വുമൻ എക്രോസ് സ്ഥാപകയും സോഷ്യൽ വർക്കറുമായ സുമിത്ര പ്രവീൺ ,KCA പ്രസിഡൻ്റ് ജെയിംസ് ജോൺ എന്നിവരും സന്നിഹിതരായിരുന്നു.
ബഹ്റൈനിൽ പ്രശസ്തനായ ജീവൻ പത്മനാഭൻ ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ച ഈ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ലിജോ ഫ്രാൻസിസാണ്.നിഴൽ വഴികൾ എന്ന ആൽബത്തിൻ്റെ വീഡിയോ യൂട്യൂബിലും , പാട്ടിൻ്റെ ഓഡിയോ പ്രമുഖ ഓഡിയോ സ്ട്രീമിംങ്ങ് ഫ്ലാറ്റ്ഫോമുകളിലും ലഭ്യമാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

