വീടുകളിലും ഓഫിസുകളിലും ഹൈഡ്രോപോണിക് കൃഷി ചെയ്യാന്‍ നിര്‍ദേശവുമായി ബഹ്റൈൻ

  • Home-FINAL
  • Business & Strategy
  • വീടുകളിലും ഓഫിസുകളിലും ഹൈഡ്രോപോണിക് കൃഷി ചെയ്യാന്‍ നിര്‍ദേശവുമായി ബഹ്റൈൻ

വീടുകളിലും ഓഫിസുകളിലും ഹൈഡ്രോപോണിക് കൃഷി ചെയ്യാന്‍ നിര്‍ദേശവുമായി ബഹ്റൈൻ


ബഹ്റൈനിലെ വീടുകളിലും കെട്ടിടങ്ങളിലും ഹൈഡ്രോപോണിക് കൃഷിരീതികള് അവതരിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ നടപ്പാക്കാൻ നിർദേശം.സ്ഥലപരിമിതിയും ജലക്ഷാമവും കണക്കിലെടുത്ത് നഗര കൃഷി പ്രോത്സാഹിപ്പിക്കാൻ അധികൃതർ ആവശ്യപ്പെട്ടു. ക്യാപിറ്റല് ട്രസ്റ്റീസ് ബോർഡ് അംഗം ഡോ. വഫാ അജൂര് ആണ് ഈ സംരംഭത്തിന് നേതൃത്വം നല്കുന്നത്.കൂടുതൽ കാര്യക്ഷമവും സ്ഥലം ലാഭിക്കുന്നതും സുസ്ഥിരവുമായ കൃഷിരീതികളിലേക്ക് ബഹ്റൈന്റെ ദേശീയ ഹരിതവൽ ക്കരണ പദ്ധതി മാറ്റുക എന്നതാണ് ക്യാപിറ്റല് ട്രസ്റ്റീസിന്റെ പ്രധാനം ലക്ഷ്യം. പദ്ധതി വ്യാപകമാക്കുന്നതോടെ അപ്പാര്ട്ടുമെന്റുകളിലോ വില്ലകളിലോ വാണിജ്യ കെട്ടിടങ്ങളിലോ താമസിക്കുന്നവർക്ക് മണ്ണില്ലാതെയും കുറഞ്ഞ വെള്ളത്തില് ചെറിയ ഔഷധസസ്യങ്ങളും വീട്ടിലേക്കാവശ്യമായ പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യാനാകും.

Leave A Comment