ബഹ്റൈൻ – ഡല്‍ഹി സര്‍വീസ് റദ്ദാക്കി എയര്‍ഇന്ത്യ എക്സ്പ്രസ്; ദുരതത്തിലായി പ്രവാസികള്‍

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ – ഡല്‍ഹി സര്‍വീസ് റദ്ദാക്കി എയര്‍ഇന്ത്യ എക്സ്പ്രസ്; ദുരതത്തിലായി പ്രവാസികള്‍

ബഹ്റൈൻ – ഡല്‍ഹി സര്‍വീസ് റദ്ദാക്കി എയര്‍ഇന്ത്യ എക്സ്പ്രസ്; ദുരതത്തിലായി പ്രവാസികള്‍


ജൂലൈ 15 മുതല്‍ ഒക്ടോബർ 25 വരെ ഡല്‍ഹിയിലേക്കും തിരിച്ച്‌ ബഹ്റൈനിലേക്കുമുള്ള സർവീസ് റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ്.ചൊവ്വ മുതല്‍ ശനി വരെ അഞ്ച് ദിവസങ്ങളിലായി സർവീസ് നടത്തിക്കൊണ്ടിരുന്ന IX 145, IX 146 എന്ന വിമാനങ്ങളാണ് റദ്ദാക്കിയത്.ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ എയർപോർട്ടുകളിലേക്കും ഡല്‍ഹി വഴി കണക്ഷൻ മാർഗമുണ്ടായത് കൊണ്ട് മലയാളികളടക്കം നിരവധി പ്രവാസികളായിരുന്നു ഈ റൂട്ടിലെ സർവീസിനെ ആശ്രയിച്ചിരുന്നത്.അത്തരക്കാർക്ക് വലിയ തിരിച്ചടിയാണ് എക്സ്പ്രസിന്‍റെ ഈ തീരുമാനം.കൊമേഴ്സ്യല്‍ റീസണാണ് സർവീസ് റദ്ദ് ചെയ്യാൻ കാരണമെന്നാണ് എക്സ്പ്രസ് അധികൃതർ അറിയിച്ചിരിക്കുന്നത്. സർവീസുകള്‍ക്കുള്ള വരുമാനം ചെവലിനേക്കാള്‍ കുറവാകുമ്ബോഴാണ് ഇത്തരത്തില്‍ റദ്ദ് ചെയ്യലിന് കാരണമാകുന്നത്.എന്നാല്‍, ആഴ്ചയില്‍ രണ്ടോ, മൂന്നോ സർവീസുകള്‍ തന്നെയെങ്കിലും ഈ റൂട്ടില്‍ നടത്താനുള്ള ശ്രമത്തിലാണെന്നും അതിനായുള്ള നിർദേശങ്ങള്‍ എയർലൈൻ മാനേജ്മെന്‍റിനെ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Leave A Comment