വോയിസ് ഓഫ് ബഹ്‌റൈൻ തെർമൽ ബോട്ടിൽ വിതരണം ചെയ്തു

  • Home-FINAL
  • Business & Strategy
  • വോയിസ് ഓഫ് ബഹ്‌റൈൻ തെർമൽ ബോട്ടിൽ വിതരണം ചെയ്തു

വോയിസ് ഓഫ് ബഹ്‌റൈൻ തെർമൽ ബോട്ടിൽ വിതരണം ചെയ്തു


ബഹ്‌റൈനിലെ ചാരിറ്റി സംഘടനയായ വോയ്സ് ഓഫ് ബഹ്‌റൈൻ ഷെല്ലാക്കിലെ ഒരു കമ്പനിയിലെ 125 ഓളം വരുന്ന തൊഴിലാളികൾക്ക് തെർമ്മൽ ബോട്ടിൽ വിതരണം ചെയ്തു. വളരെ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തുവരുന്ന അവർക്ക്, ജോലിസ്ഥലത്ത് കുടിവെള്ളം ശേഖരിച്ച് വയ്ക്കുന്നതിനുള്ള പ്രത്യേക സംവിധാനം ലഭ്യമല്ലായിരുന്നു. അത് അറിഞ്ഞ സംഘടന അവർക്ക് തെർമൽ വാട്ടർ ബോട്ടിൽ നൽകാൻ തീരുമാനിച്ചു. അതുപ്രകാരം നല്ലവരായ മെമ്പർമാരുടെ സഹായസഹകരണത്തോടെ എല്ലാ തൊഴിലാളികൾക്കും ജൂലൈ നാലാം തീയതി വെള്ളിയാഴ്ച തെർമൽ വാട്ടർ ബോട്ടിൽ വിതരണം ചെയ്യാൻ സാധിച്ചു. വോയിസ് ഓഫ് ബഹ്‌റൈൻ ചാരിറ്റി കോഡിനേറ്റർ പ്രവീൺകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ജിതിൻ ബി, അനീഷ് കുമാർ, ബബിഷ്, ദീപ പ്രവീൺ, സുബിന ബബീഷ് എന്നിവർ പങ്കെടുത്തു.ഇതിനുവേണ്ട സഹായങ്ങൾ നൽകിയ എല്ലാവരോടും ടീം വോയിസ് ഓഫ് ബഹ്‌റൈൻ നന്ദി അറിയിച്ചു.

Leave A Comment