ഒക്ടോബർ 1 മുതൽ ന്യൂയോർക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഗൾഫ് എയർ

  • Home-FINAL
  • Business & Strategy
  • ഒക്ടോബർ 1 മുതൽ ന്യൂയോർക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഗൾഫ് എയർ

ഒക്ടോബർ 1 മുതൽ ന്യൂയോർക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഗൾഫ് എയർ


ബഹ്‌റൈൻ്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, ന്യൂയോർക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അമേരിക്കൻ സന്ദർശനത്തെ തുടർന്നാണ് പുതിയ പ്രഖ്യാപനം. ഒക്ടോബർ 1 മുതൽ ഗൾഫ് എയർ ന്യൂയോർക്കിലെ ജോൺ ഓഫ് കെന്നഡി എയർപോർട്ടിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകൾ നടത്തും. ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനങ്ങളാണ് ഈ സർവീസുകൾ നടത്തുക. ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ലോകമെമ്പാടുമുള്ള പ്രധാന നഗരങ്ങൾക്കിടയിൽ ഉള്ള യാത്ര എളുപ്പമാക്കുന്നതിനുള്ള ബഹറിൻറെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.ന്യൂയോർക്കിലെ ജെഎഫ്‌കെയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലും യാത്രക്കാർക്ക് ബഹ്‌റൈനും വടക്കേ അമേരിക്കയ്ക്കും ഇടയിലും ഉള്ള യാത്ര സുഗമകരമാക്കുക എന്നതിലും അതിയായ സന്തോഷമുണ്ട് എന്ന് ഗൾഫ് എയർ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഗോ പറഞ്ഞു. ഗൾഫ് എയർ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌തോ, ഗൾഫ് എയറിന്റെ വെബ്‌സൈറ്റായ gulfair.com സന്ദർശിച്ചോ അല്ലെങ്കിൽ ട്രാവൽ ഏജന്റുമാർ വഴിയോ ന്യൂയോർക്കിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ ബുക്ക് ചെയ്യാനും ഫ്ലൈറ്റ് സമയങ്ങൾ അറിയാനും യാത്രക്കാർക്ക് കഴിയും.

Leave A Comment