ചങ്ങലീരിയിൽ നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗമാണെന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. മരിച്ചയാൾക്കൊപ്പം ആശുപത്രിയിൽ 32കാരനായ മകനുമുണ്ടായിരുന്നു. ഇയാൾ സമ്പർക്കപട്ടികയിലുളളതിനാൽ നിരീക്ഷിച്ചു വരികയായിരുന്നു. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. നിപ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ജില്ലാ ഭരണകൂടം ആരോഗ്യനടപടികളും ജാഗ്രതയും നൽകിയിരുന്നു. പാലക്കാട് നിപ കൺട്രോൾ സെൽ പ്രവർത്തനം തുടങ്ങി.
മണ്ണാർക്കാട് സ്വദേശിയായ 58കാരനാണ് കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ചത്. ഇയാളുടെ രണ്ട് മക്കളെയും ഒരു ആരോഗ്യപ്രവർത്തകയെയും പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ലക്ഷണങ്ങളില്ലെങ്കിലും ഇവരുടെ അമ്മയെയും നിരീക്ഷണത്തിനായി ആശുപത്രിയിലാക്കി.

