നന്ദി പറയാൻ മാരാർജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കൾ

  • Home-FINAL
  • Kerala
  • നന്ദി പറയാൻ മാരാർജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കൾ

നന്ദി പറയാൻ മാരാർജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കൾ


തിരുവനന്തപുരം: ഛത്തീസ്ഗഡ് വിഷയത്തിൽ ഇടപെട്ട ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നന്ദി പറയാൻ മാരാർജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കൾ. വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്‌സിന്റെ പ്രതിനിധികളാണ് ബിജെപി സംസ്ഥാനാധ്യക്ഷനെ സന്ദർശിച്ചത്. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അതിരൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ്, ആക്ട്‌സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ട്രഷറർ സാജൻ വേളൂർ (മാർത്തോമാ സഭ), റവ. ഷെറിൻ ദാസ് (സിഎസ്‌ഐ), ലെഫ്. കേണൽ സാജു ദാനിയൽ, ലെഫ്. കേണൽ സ്‌നേഹ ദീപം (സാൽവേഷൻ ആർമി ), ഡെന്നിസ് ജേക്കബ് (കെഎംഎഫ് പെന്തകോസ്ത് ചർച്ച്), റവ. ബി.ടി. വറുഗീസ്, റവ. യേശുദാസൻ എന്നിവരാണ് മാരാർജി ഭവനിൽ എത്തിയത്.

Leave A Comment