ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരുമായും മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്നവരുമായും നോർക്ക അധികൃതർ നടത്തിയ ഓൺലൈൻ സൂം മീറ്റിംങ്ങിൽ നോർക്ക സി. ഇ. ഒ. അജിത് കൊളശ്ശേരി ആണ് വാട്സ്ആപ്പ് സംവിധാനം വഴി ലഭ്യമാവുന ഒ. ടി. പി. മുഖേന തന്നെ നോർക്കയിൽ അംഗമാവുന്നതിനുള്ള സംവിധാനം ഏർപെടുത്തുന്നതായി അറിയിച്ചത്. നോർക്ക കെയർ പദ്ധതിയെ കുറിച്ച് ബഹ്റൈൻ റീജിണലുമായി വിശദീകരിക്കുന്നതിന് ഇന്ത്യൻ സമയം നാലുമണിക്ക് ചേർന്ന സി ഇ ഒ യുടെ സാന്നിദ്ധ്യത്തിൽ ചേർന്ന മീറ്റിംങ്ങിൽ പ്രവാസികൾ നേരിടുന്ന നിരവധി വിഷയങ്ങൾ ചർച്ചക്ക് വിധേയമായി.
നോർക്ക അധികൃതരുടെ ബഹ്റൈൻ സന്ദർശനവേളയിൽ തന്നെ കെഎംസിസി ബഹ്റൈൻ പ്രവാസികളുമായി ബന്ധപ്പെട്ട ഇരുപതോളം ആവശ്യങ്ങൾ നേരിട്ടുതന്നെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ഇതിൽ പ്രധാനമായും ആവശ്യപ്പെട്ട ഒന്നായിരുന്നു നോർക്കയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് വാട്സ്ആപ് മുഖേനയുള്ള ഒ.ടി.പി. സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം. ഈ ഒരു ആവിശ്യമാണ് ഇന്ന് നടന്ന മീറ്റിങ്ങിൽ നോർക്ക സി.ഇ.ഒ. അംഗീകരിച്ചതായി അറിയിച്ചത്.
മുൻപ് രജിസ്റ്റർ ചെയുന്നവർക്ക് ഇ-മെയിൽ വഴി യും നാട്ടിലെ ഫോൺ നമ്പർ വഴിയും മാത്രമായിരുന്നു ഒടിപി ലഭിച്ചിരുന്നത്. ഇതു കൂടാതെ കെ എം സി സി ബഹ്റൈൻ ആവശ്യപ്പെട്ട ഇരുപത് ആവിശ്യങ്ങളിൽ അഞ്ചെണ്ണം മുൻപ് തന്നെ അംഗീകരിച്ചിരുന്നു. അംഗ്വത്വത്തിനുള്ള കല പരിധി രണ്ടുമാസത്തോളം എന്നുള്ളത് രണ്ടു ദിവസമായി ചുരുക്കിയിരുന്നു.നോർക്ക കെയറുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും മീറ്റിങ്ങിൽ ചർച്ചക്ക് വിധേയമായി. നോർക്ക സി.ഇ.ഒ അജിത് കൊളശ്ശേരിയും ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനാപ്രതിനിധികളും അടക്കം നൂറോളം പേർ സൂം മീറ്റിംഗിൽ പങ്കെടുത്തു. നോർക്കയുടെ പുതിയ തീരുമാനപ്രകാരം പ്രവാസികൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ നോർക്കയിൽ അംഗമാവാൻ സഹായകരമാകും. കെഎംസിസിയെ പ്രതിനിധീകരിച്ചു വൈസ് പ്രസിഡന്റ് എ പി ഫൈസൽ സെക്രട്ടറി കൊട്ടപ്പള്ളി ഫൈസൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

