വടകര സഹൃദയ വേദിയുടെ ‘പൂവിളി’ സമുചിതമായി ആഘോഷിച്ചു

  • Home-FINAL
  • GCC
  • Bahrain
  • വടകര സഹൃദയ വേദിയുടെ ‘പൂവിളി’ സമുചിതമായി ആഘോഷിച്ചു

വടകര സഹൃദയ വേദിയുടെ ‘പൂവിളി’ സമുചിതമായി ആഘോഷിച്ചു


മനാമ: വടകര സഹൃദയ വേദിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടി ‘പൂവിളി -2025’ സമുചിതമായി ആഘോഷിച്ചു. സെപ്തംബർ 9 ന് മുഹറക് സയാനി മജിലിസ്ൽ നടന്ന ആഘോഷത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് കേരളീയ സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള, ശ്രീ രാജ്പന്ധ്യൻ ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി, ശ്രീ അനീഷ് സെക്രട്ടറി ICRF, ശ്രീ കെ. ടി. സലീം, ശ്രീ സുബൈർ കണ്ണൂർ, ശ്രീ ശ്രീജിത്ത് (പ്രതിഭ), ജ്യോതീഷ് പണിക്കർ, ശ്രീ ബാബു മാഹീ, ശ്രീ ബാബു കുഞ്ഞിരാമൻ, ശ്രീ ജേക്കബ് തെക്കുംതോട്, ശ്രീ ജയേഷ് തനിക്കൽ, ശ്രീ ജോജിഷ്, ശ്രീ സന്തോഷ് കൈലാസ്, ശ്രീ ചന്ദ്രൻ (മനാമ ഓക്ഷൻ ) ബിനു കുന്നന്താനം, റഷീദ് മാഹീ എന്നിവർ പങ്കെടുത്തു. സഹൃദയ വേദി കുടുംബാംഗങ്ങൾ അവതരിപ്പിച്ച തിരുവതിര, പെൺകുട്ടികളുടെ ഒപ്പന, സ്ത്രീകളുടെ കൈകൊട്ടിക്കളി, സംഘഗാനം, പുരുഷന്മാരുടെ ഒപ്പന, ഗാനമേള, ഒപ്പം കമ്പവലി മത്സരം വിവിധ മത്സരങ്ങൾ എന്നിവ ആഘോഷ പരിപാടികൾക്ക് കൊഴുപ്പേകി. എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീ സുനിൽ വില്യപ്പള്ളി,ജോയിന്റ് കൺവീനർ ശ്രീ ബിജു കൃഷ്ണകൃപ, ശ്രീമതി സിമിജ ബിജു എന്നിവർ പരിപാടികൾ കോ ഓർഡിനേറ്റ് ചെയ്തു.

ശ്രീ ശ്രീജന്റെ നേതൃത്വത്തിൽ സഹായികളായി ശ്രീ സുരേഷ് മണ്ടോടി, ശ്രീ സജീവ് പാക്കയിൽ, സുമേഷ് ആനേരി എന്നിവർ ഒരുക്കിയ ഓണസദ്യ ഒരു വേറിട്ട രുചി അനുഭവമായി. ഒഫീഷ്യൽ ചടങ്ങുകൾ പ്രസിഡന്റ് ശ്രീ അഷ്റഫ് എൻ.പി, സെക്രട്ടറി ശ്രീ എം.സി പവിത്രൻ, ട്രഷറർ ശ്രീ രഞ്ജിത് വി.പി എന്നിവരും ആശംസകൾ നേർന്നു. ശ്രീ ശശിധരൻ, ശ്രീ സജീവൻ പാക്കയിൽ, ശ്രീ സുരേഷ് മണ്ടോടി എന്നിവരും പങ്കെടുത്തു. ചടങ്ങിൽ സംഘടനയുടെ മുൻ പരിപാടികളിൽ മികച്ച സംഘാടക മികവ് തെളിയിച്ച ശ്രീ സുമേഷ് അനേരി, ശ്രീ സുനിൽ വില്ലിയാപ്പള്ളി, ശ്രീ സുരേഷ് മണ്ടോടി, ശ്രീ ബിജു കൃഷ്ണകൃപ, ശ്രീ എം. എം. ബാബു, ശ്രീ രാജീവൻ കെ.വി, ശ്രീമതി ശ്രീജി രഞ്ജിത്, ശ്രീമതി പ്രിയ രാജീവ് ശ്രീജൻ എന്നിവരെ മെമോന്റോ നൽകി ആദരിച്ചു, കൺവീനർ ശ്രീ എം. എം. ബാബു നന്ദി പ്രകാശിപ്പിച്ചു.

 

Leave A Comment