പാലക്കാട്ട് രണ്ടു യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ; മൃതദേഹത്തിനു സമീപം കണ്ടത് നാടൻതോക്ക്, ദുരൂഹത

  • Home-FINAL
  • Kerala
  • പാലക്കാട്ട് രണ്ടു യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ; മൃതദേഹത്തിനു സമീപം കണ്ടത് നാടൻതോക്ക്, ദുരൂഹത

പാലക്കാട്ട് രണ്ടു യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ; മൃതദേഹത്തിനു സമീപം കണ്ടത് നാടൻതോക്ക്, ദുരൂഹത


പാലക്കാട്: കല്ലടിക്കോട്ട് മൂന്നേക്കറിൽ രണ്ടു യുവാക്കളെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനു, നിതിൻ എന്നിവരാണു മരിച്ചത്. മൃതദേഹങ്ങൾക്കു സമീപം നാടൻ തോക്ക് കണ്ടെത്തി. നിതിൻ വീടിനുള്ളിലും ബിനു വീടിനു മുന്നിലെ റോഡിലുമാണ് മരിച്ചു കിടന്നത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് കല്ലടിക്കോട് പൊലീസ് അന്വേഷണം തുടങ്ങി. ജില്ലാ പൊലീസ് മേധാവിയും സംഭവസ്ഥലത്തെത്തി. മൂന്നു മണിയോടെയാണ് സമീപവാസികൾ സംഭവം അറിയുന്നത്. വഴിയിൽ മരിച്ചു കിടക്കുന്ന ബിനുവിനെ കണ്ട് പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് വന്നപ്പോഴാണ് നിതിന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും കൂലിപ്പണിക്കാരാണെന്നും യുവാക്കൾ തമ്മിൽ തർക്കം ഉള്ളതായി അറിയില്ലെന്നും സമീപവാസികൾ പറഞ്ഞു. അതേ സമയം വെടിയൊച്ച ആരും കേട്ടിട്ടില്ല. ഇതും ദുരൂഹമാണെന്നാണ് നാട്ടുകാർ പറയുന്നത്.

Leave A Comment