ജോലി സമ്മർദ്ദമെന്ന് സൂചന, വ്യോമസേനാ താവളത്തിൽ മലയാളി ഉദ്യോഗസ്ഥൻ സ്വയം വെടി വച്ച് മരിച്ചു

  • Home-FINAL
  • Kerala
  • ജോലി സമ്മർദ്ദമെന്ന് സൂചന, വ്യോമസേനാ താവളത്തിൽ മലയാളി ഉദ്യോഗസ്ഥൻ സ്വയം വെടി വച്ച് മരിച്ചു

ജോലി സമ്മർദ്ദമെന്ന് സൂചന, വ്യോമസേനാ താവളത്തിൽ മലയാളി ഉദ്യോഗസ്ഥൻ സ്വയം വെടി വച്ച് മരിച്ചു


കോയമ്പത്തൂർ: സുലൂർ വ്യോമസേനാ താവളത്തിൽ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മലയാളി ഉദ്യോഗസ്ഥൻ സ്വയം വെടി വച്ച് മരിച്ചു. പാലക്കാട് യാക്കര കടുന്തുരുത്തി പള്ളിക്കണ്ടത്ത് വീട്ടിൽ എസ്.സാനു (47) ആണു മരിച്ചത്. ഡിഫൻസ് സെക്യൂരിറ്റി കോറിൽ നായിക് ആയി ജോലി ചെയ്യുകയായിരുന്ന സാനു ഞായറാഴ്ച രാവിലെ 6 മണിക്ക് വ്യോമസേനാ ക്യാംപസിലെ 13 നമ്പർ ടവർ പോസ്റ്റിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ജോലിക്ക് കയറി പത്തുമിനുട്ടിനുള്ളിൽ എകെ 103 റൈഫിൾ ഉപയോഗിച്ചു തലയിലേക്കു സ്വയം വെടി വയ്ക്കുകയായിരുന്നു. വെടിവച്ച ശബ്ദത്തിന് പിന്നാലെ സാനു മുകളിൽ നിന്നും താഴെ വീഴുന്നത് കണ്ട മറ്റൊരു ഉദ്യോഗസ്ഥനാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. മൃതദേഹം ഉടൻ തന്നെ ഇഎസ്‌ഐ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ജോലിയിൽ സമ്മർദ്ദമേറെയുണ്ടായിരുന്നെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന. രണ്ടാഴ്ച മുൻപ് അവധിയിൽ വന്നിരുന്നപ്പോൾ മാനസിക സമ്മർദത്തിനു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ മരുന്ന് കൃത്യമായി കഴിച്ചില്ലെന്ന് ബന്ധുക്കൾ പറഞ്ഞതായി കേസ് അന്വേഷിക്കുന്ന സുലൂർ പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു കൈമാറി. സംസ്‌കാരം ഇന്നു രാവിലെ 9 മണിക്ക് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. അച്ഛൻ: ശിവരാമൻ. അമ്മ: കലാവതി. ഭാര്യ: ഇന്ദുലേഖ. മക്കൾ: ഹർശിവ്, ഹാർദ.

Leave A Comment