രക്തം സ്വീകരിച്ച 5 കുട്ടികൾക്ക് എച്ച്‌ഐവി; ജാർഖണ്ഡ് സർക്കാർ ആശുപത്രിയിൽ ഗുരുതര വീഴ്ച

  • Home-FINAL
  • International
  • രക്തം സ്വീകരിച്ച 5 കുട്ടികൾക്ക് എച്ച്‌ഐവി; ജാർഖണ്ഡ് സർക്കാർ ആശുപത്രിയിൽ ഗുരുതര വീഴ്ച

രക്തം സ്വീകരിച്ച 5 കുട്ടികൾക്ക് എച്ച്‌ഐവി; ജാർഖണ്ഡ് സർക്കാർ ആശുപത്രിയിൽ ഗുരുതര വീഴ്ച


റാഞ്ചി: ജാർഖണ്ഡിലെ സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി. സിംഗ്ഭൂം ജില്ലയിലെ ചായ്ബാസ നഗരത്തിലെ സർദാർ സർക്കാർ ആശുപത്രിയിലാണ് ഗുരുതര വീഴ്ച. തലസ്സീമിയ രോഗ ബാധിതനായ ഏഴു വയസ്സുകാരന് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് തെളിഞ്ഞിരുന്നു. ബ്ലഡ് ബാങ്കിൽനിന്ന് സ്വീകരിച്ച രക്തം വഴിയാണ് എച്ച്‌ഐവി ബാധിച്ചതെന്ന് ഈ കുട്ടിയുടെ കുടുംബം ആരോപിച്ചതിനുപിന്നാലെയാണ് അന്വേഷണം. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് രാവിലെ മറ്റ് നാലു കുട്ടികൾക്കുകൂടി എച്ച്‌ഐവി പോസിറ്റീവ് ആയെന്ന് വ്യക്തമായത്. എല്ലാവരും തലസ്സീമിയ രോഗം ബാധിച്ചവരാണ്.

ആദ്യം എച്ച്‌ഐവി ബാധിച്ച കുട്ടി ബ്ലഡ് ബാങ്കിൽനിന്ന് 25 യൂണിറ്റ് രക്തം സ്വീകരിച്ചതായി അധികൃതർ പറയുന്നു. എന്നാൽ ഒരാഴ്ച മുൻപാണ് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. ഒരു വട്ടം ഉപയോഗിച്ച സൂചി വീണ്ടും ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ളവയിലൂടെ എച്ച്‌ഐവി പകരാമെന്ന് ജില്ലാ സിവിൽ സർജൻ ഡോ. സുശാന്തോ മാജീ അറിയിച്ചു. സർക്കാരിന്റെ അന്വേഷണ സംഘം സർദാർ ആശുപത്രി ബ്ലഡ് ബാങ്കും പീഡിയാട്രിക് ഐസിയുവും സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. നിലവിൽ ജാർഖണ്ഡിലെ വെസ്റ്റ് സിങ്ഭും ജില്ലയിൽ 515 എച്ച്‌ഐവി പോസിറ്റീവ് കേസുകളുണ്ട്. 56 തലസ്സീമിയ രോഗികളുമുണ്ട്.

ബ്ലഡ് ബാങ്കിന്റെ പ്രവർത്തനത്തിൽ ഗുരുതര കൃത്യവിലോപം നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ശേഖരിക്കുന്ന രക്തം ക്യത്യമായി പരിശോധിക്കപ്പെടുന്നില്ലെന്നും രേഖകൾ ശരിയായ സൂക്ഷിക്കപ്പെടുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ബ്ലഡ് ബാങ്കിലെ ഒരു ജീവനക്കാരനും ആദ്യം രോഗം സ്ഥിരീകരിച്ച കുട്ടിയുടെ ബന്ധുവും തമ്മിൽ തർക്കമുണ്ടെന്നും ഒരുവർഷത്തിലേറെയായി ഒരു കേസ് കോടതിയുടെ പരിഗണനയിൽ ആണെന്നും ജില്ലാ പഞ്ചായത്ത് അംഗം മാധവ് ചന്ദ്ര കുൻകൽ ആരോപിച്ചു.

Leave A Comment