തിരുവനന്തപുരം:വമ്പന്‍ പ്രഖ്യാപനങ്ങളുമായി തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് പിണറായി സര്‍ക്കാര്‍. ക്ഷേമ പെന്‍ഷനുകള്‍ കൂട്ടിയതിനു പുറമെ ആശമാരുടെ അലവന്‍സ് വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശികയില്‍ ഒരു ഗഡു(4%) അനുവദിക്കാനും പാചകതൊഴിലാളികളുടെ അലവന്‍സ് വര്‍ധിപ്പിക്കാനും തീരുമാനിച്ചു. ക്ഷേമ പെന്‍ഷന്‍ 1600 ല്‍ നിന്നും 2000 ആയാണ് വര്‍ധിപ്പിച്ചത്. ഇതിനായി 13,000 കോടി നീക്കിവെക്കും.ട്രാന്‍സ് വുമണ്‍ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് എല്ലാമാസവും സാമ്പത്തികസഹായം ലഭ്യമാക്കും. 35-60 വയസ്സുവരെയുള്ള നിലവില്‍ ഏതെങ്കിലും സാമൂഹിക ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്ത എഎവൈ മഞ്ഞക്കാര്‍ഡ്, പിഎച്ച്എച്ച് മുന്‍ഗണനാവിഭാഗം പിങ്ക് കാര്‍ഡ് വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം സ്ത്രീസുരക്ഷാ പെന്‍ഷന്‍ അനുവദിക്കും. 33.34 ലക്ഷം സ്ത്രീകള്‍ ഈ പദ്ധതികളുടെ ഉപഭോക്താക്കളാകും. പ്രതിവര്‍ഷം 3800 കോടി രൂപ അധിക ചേലവ് പ്രതീക്ഷിക്കുന്നുണ്ട്. ഒരുലക്ഷത്തില്‍ താഴെ വരുമാനമുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവാക്കള്‍ക്ക് പ്രതിമാസം ആയിരം രൂപ സ്‌കോളര്‍ഷിപ്പ് അനുവദിക്കും.
- October 29, 2025
- Imac Kochi

