എം.വി. ഗോവിന്ദനെതിരെ ആരോപണമുന്നയിച്ച വ്യവസായി സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

  • Home-FINAL
  • India
  • എം.വി. ഗോവിന്ദനെതിരെ ആരോപണമുന്നയിച്ച വ്യവസായി സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

എം.വി. ഗോവിന്ദനെതിരെ ആരോപണമുന്നയിച്ച വ്യവസായി സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍


കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മകനുമെതിരെ ആ3രോപണമുന്നയിച്ച വ്യവസായി മുഹമ്മദ് ഹര്‍ഷാദ് സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍.40 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കൊച്ചി സ്വദേശികളുടെ പരാതിയിലാണ് അറസ്റ്റ്. ചെന്നൈയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. സംവിധായക രത്തീനയുടെ മൂന്‍ ഭര്‍ത്താവായ ഇയാള്‍ എം.വി. ഗോവിന്ദനെതിരെ ആ3രോപണമുന്നയിച്ചതോടെയാണ് വിവാദനായകനായത്. കമ്പനിയില്‍ ലാഭം വാഗ്ദാനം ചെയ്ത് നി:േപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ആരോപണങ്ങളുന്നയിച്ച് ഹര്‍ഷാദ് സി.പി.എം പി.ബിക്ക് അയച്ച കത്ത് പുറത്തുവന്നത് വിവാദമായിരുന്നു. യുകെ. വ്യവസായി രാജേഷ്‌കൃഷ്ണക്കെതിരെയും ഇയാള്‍ രംഗത്തുവന്നിരുന്നു. സി.എി.എം നേതാക്കളുടെ ബിനാമിയാണ് രാജേഷ് കൃഷ്ണ എന്നും കത്തിലുണ്ടായിരുന്നു.

Leave A Comment