cpm

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം ലോക്കൽ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്‌ഡിന് പിന്നാലെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ മുൻ നഗരസഭാ കൗൺസിലറും സി പി എം പാളയം ലോക്കൽ സെക്രട്ടറിയുമായ ഐ.പി ബിനു കീഴടങ്ങി . പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. വ്യാഴാഴ്ച രാത്രി ബിനുവിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഐ.പി. ബിനു അടക്കമുള്ളവർ ഒളിവിൽ പോയത്. […]
Read More

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎമ്മുകാർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങുന്ന ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. സിപിഎം പ്രവർത്തകരായ ഏഴ് പേരാണ് മണിക്കൂറുകൾക്ക് ശേഷം അറസ്റ്റിലാകുന്നത്. ഉദ്യോഗസ്ഥർ വന്ന മൂന്ന് കാറുകളുടെ ഗ്ലാസാണ് പ്രവർത്തകർ തകർത്തത്.
Read More

പിണറായിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയപ്രേരിതമെന്ന്; ഇഡിക്കെതിരെ തെരുവിലിറങ്ങി സി പി എം

കണ്ണൂർ: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിൽ പ്രതിഷേധിച്ച് സി പി എം പ്രവർത്തകർ തെരുവിൽ . റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. റെയ്ഡ് നടക്കുന്ന പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്. ‘കേന്ദ്ര സർക്കാർ തെമ്മാടികളെ’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം. സിപിഎം നേതാവ് പി ജയരാജൻ, കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവർ സ്ഥലത്തുണ്ട്. […]
Read More

‘പാർട്ടിയെ അണികൾ തിരുത്തി’- സി.പി.എം. കേന്ദ്ര കമ്മിറ്റിയിൽ വിമർശനം

ന്യൂഡൽഹി: കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി പാർട്ടിയെ അണികൾ തിരുത്തിയതുപോലെയാണെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി യോഗത്തിൽ വിമർശനം. അതേസമയം, തിരിച്ചടിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്നാണ് സംസ്ഥാനനേതൃത്വത്തിന്റെ വിശദീകരണം. വെള്ളിയാഴ്ച ആരംഭിച്ച പാർട്ടി കേന്ദ്രകമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിലാണ് കേരളഘടകത്തിന്റെ ന്യായീകരണം. അതേസമയം, പാർട്ടിയെ അണികൾ തിരുത്തിയതുപോലെയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് റിപ്പോർട്ടിന്മേൽ ആരംഭിച്ച ചർച്ചയിൽ കേരളത്തിൽനിന്നുൾപ്പെടെ സംസാരിച്ച അംഗങ്ങൾ വിമർശനമുയർത്തി. പാർട്ടി കേന്ദ്രങ്ങളിലുൾപ്പെടെയുണ്ടായ അട്ടിമറിത്തോൽവി ഇതാണ് വിരൽചൂണ്ടുന്നതെന്ന് ഇവർ പറഞ്ഞു. കേരളത്തിൽനിന്ന് ആദ്യദിനം നാലുപേരാണ് പങ്കെടുത്തത്. വിമതരുടെ അട്ടിമറിവിജയമടക്കം […]
Read More

എറണാകുളം ജില്ലയില്‍ ഇത്തവണ ഒരു സീറ്റ് അധികം നേടും; വിലയിരുത്തലുമായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്

കൊച്ചി: എറണാകുളം ജില്ലയില്‍ ആറു സീറ്റുകള്‍ നേടാനാകുമെന്ന് സിപിഎം. കൊച്ചി, വൈപ്പിന്‍, കുന്നത്തുനാട്, കളമശേരി, കോതമംഗലം എന്നീ അഞ്ച് സിറ്റിംഗ് സീറ്റുകളും ഒപ്പം തൃപ്പൂണിത്തുറ മണ്ഡലവും നേടാന്‍ കഴിയുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്‍റെ വിലയിരുത്തൽ. ആലുവ, തൃക്കാക്കര ഉള്‍പ്പെടുന്ന മണ്ഡലങ്ങളില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ പറ്റുമെന്നും അവിടെ വോട്ട് കൂടുമെന്നാണ് സിപിഎമ്മിന്‍റെ കണക്കുകൂട്ടലുകള്‍. കഴിഞ്ഞ തവണ എറണാകുളത്ത് അഞ്ചു സീറ്റുകളാണ് എല്‍ഡിഎഫ് പിടിച്ചത്. അതേസമ‍യം എറണാകുളത്ത് ക്ലീന്‍ സ്വീപ് ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ […]
Read More

സിപിഎം തുടർച്ചയായി അവഗണിച്ചെന്ന്’; കാരാട്ട് റസാഖ് മുസ്ളീം ലീഗിൽ ചേർന്നു

കോഴിക്കോട്: കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ്ളീം ലീഗിൽ. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, മുൻ മന്ത്രി എം കെ മുനീർ എന്നിവർക്കൊപ്പമാണ് പാണക്കാട്ടെത്തി അംഗത്വം സ്വീകരിച്ചു. ലീഗ് വിട്ട കാരാട്ട് റസാക്ക് 2016ൽ കൊടുവള്ളിയിൽ സിപിഎം പിന്തുണയോടെ സ്വതന്ത്രനായി നിന്ന് ജയിച്ചിരുന്നു. എന്നാൽ 2021ൽ എം കെ മുനീറിനോട് പരാജയപ്പെട്ടു. തറവാട്ടിലേയ്ക്ക് തിരിച്ചുവന്ന് മാതൃസംഘടനയിൽ പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് റസാഖ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഇന്നലെ രാത്രിയെടുത്ത തീരുമാനമാണ്. പ്രശ്‌നങ്ങൾ പരിഹരിക്കാത്തതിനാലാണ് […]
Read More

നല്ല പരിഗണന നൽകിയിട്ടും ജി സുധാകരനും ടികെ ഗോവിന്ദനും പാർട്ടിയെ വഞ്ചിച്ചു- മുഖ്യമന്ത്രി

തിരുവനന്തപുരം: ജി സുധാകരനും ടികെ ഗോവിന്ദനും പാർട്ടിയോട് കാണിച്ചത് വഞ്ചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എതിരാളികളുമായി ചേർന്ന് ഇവർ പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ്‌. ജി. സുധാകരനെ അവഗണിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്കകത്ത് ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട നേതാവാണ് ജി സുധാകരൻ. നല്ല പരിഗണനയാണ് എല്ലാഘട്ടത്തിലും അദ്ദേഹത്തിന് നൽകിയത്. അവഗണിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. അത് അദ്ദേഹത്തിന് തന്നെ ബോദ്ധ്യമുള്ള കാര്യമാണ്. പ്രായപരിധി പാർട്ടി കോൺഗ്രസ് എടുത്ത […]
Read More

ടി.കെ ഗോവിന്ദൻ വര്‍ഗ വഞ്ചകനെന്ന് എം.വി. ജയരാജൻ

കണ്ണൂർ: പാർട്ടിക്കെതിരെ കടുത്തവിമർശനമുയർത്തുകയും തളിപ്പറമ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയും ചെയ്ത ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ വർഗ വഞ്ചകനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ. ഇത്തരം വഞ്ചകർക്കെതിരെ ജനങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും എം.വി. ജയരാജൻ പറഞ്ഞു. പാർട്ടിയെ വഞ്ചിക്കരുതെന്ന് ടി.കെ. ഗോവിന്ദനോട് തങ്ങൾ ആവശ്യപ്പെട്ടിട്ടും കണ്ണൂരിലെത്തി വാർത്താ സമ്മേളനം നടത്തി സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനും യു.ഡി.എഫ് പിന്തുണ തേടാനുമുള്ള തീരുമാനം പാർട്ടിയോടുള്ള വഞ്ചനയാണെന്ന് ജയരാജൻ ആരോപിച്ചു. പാർട്ടിയിലെ മുതിർന്ന നേതാക്കളെ ഒതുക്കുന്നുവെന്ന ടി.കെ. ഗോവിന്ദന്റെ […]
Read More

എം.വി ഗോവിന്ദൻ്റെ ഭാര്യയുടെ സ്ഥാനാർത്ഥിത്വം ; സിപിഎമ്മിൽ പൊട്ടിത്തെറി. ജില്ല സെക്രട്ടേറിയറ്റംഗം എതിരെ മൽസരിക്കും

കണ്ണൂർ: തളിപ്പറമ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പൊട്ടിത്തെറി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദൻ ശ്യാമള ക്കെതിരെ മത്സരിക്കും. പി കെ ശ്യാമളയെ മത്സരിപ്പിക്കുന്നതിനെതിരെ പാർട്ടിയിൽ എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ, അത് വകവയ്‌ക്കാതെയാണ് പാർട്ടി ശ്യാമളയെ തന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതെന്നും തീരുമാനം ആസൂത്രിതമാണെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. ഇതിനുപിന്നാലെയാണ് അദ്ദേഹം പാർട്ടി വിടാൻ തീരുമാനിച്ചത്. ആറുപതിറ്റാണ്ടായി പാർട്ടിയിൽ പ്രവർത്തിക്കുകയാണെന്നും ഇതുവരെ കാണാത്ത പ്രവണതകളാണിപ്പോൾ പാർട്ടിയിൽ […]
Read More

കുലം കുത്തികളെ വർഗ വഞ്ചകനെന്ന് വിളിക്കുമെന്ന് ബാനറുകൾ, ജി.സുധാകരൻ്റെ വീടിന് പൊലീസ് സുരക്ഷ

ആലപ്പുഴ: സിപിഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് പ്രഖ്യാപനം നടത്തിയ മുൻ മന്ത്രി ജി സുധാകരനെതിരെ വൻപ്രതിഷേധം. സൈബറിടങ്ങളിലും ജി സുധാകരനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. പ്രതിഷേധം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ലീസിനാണ് സുരക്ഷണ ചുമതല. ഇതിനിടെ സുധാകരന്റെ വീടിന് സമീപം പ്രതിഷേധ ബാനറുകളും സ്ഥാപിച്ചു. കുലം കുത്തികളെ കാലം വർഗ വഞ്ചകൻ എന്ന് വിളിക്കും എന്നാണ് ബാനറിലുള്ളത്. ഭഗവതിക്കൽ സഖാക്കൾ എന്ന പേരിലാണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്. സിപിഎമ്മിൽ നിന്ന് […]
Read More