കേരളത്തിൽ താമര വിരിയിക്കുമെന്ന് അമിത്ഷാ

  • Home-FINAL
  • Kerala
  • കേരളത്തിൽ താമര വിരിയിക്കുമെന്ന് അമിത്ഷാ

കേരളത്തിൽ താമര വിരിയിക്കുമെന്ന് അമിത്ഷാ


തിരുവനന്തപുരം: വിശ്വാസം സംരക്ഷിക്കാൻ കഴിയാത്ത പിണറായി വിജയന് ഇറങ്ങിപോകാൻ സമയമായെന്ന്‌ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിയെയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും വോട്ട് ബാങ്കിന്റെ അടിസ്ഥാനത്തിലാണ് എൽഡിഎഫ് – യുഡിഎഫ് മുന്നണികൾ പ്രവർത്തിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി ജനപ്രതിനിധികളെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ സ്വതന്ത്ര അന്വേഷണം നടത്തിയില്ലെങ്കിൽ ബിജെപി വൻ പ്രതിഷേധത്തിലേക്ക് കടക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി.
പിണറായി വിജയൻ മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തിൽ എന്ത് നിലപാടാണ് സ്വീകരിച്ചത്. എല്ലാവർക്കും നീതി എന്നതാണ് ബിജെപിയുടെ രീതി. ആരോടും പ്രീണനമില്ല. ശബരിമലയുടെ സ്വത്ത് സുരക്ഷിതമല്ലാതായി. അവർക്ക് നമ്മുടെ വിശ്വാസം എങ്ങനെ സംരക്ഷിക്കാൻ കഴിയും. എഫ്ഐആറിൽ പ്രതികളെ സംരക്ഷിക്കാനുള്ള വ്യവസ്ഥയുണ്ട്. രണ്ട് മന്ത്രിമാർ ജനമനസ്സുകളിൽ കുറ്റവാളികളാണ്. കോൺഗ്രസ് നേതാക്കൾ പ്രതികളുടെ കൂടെ നിൽകുന്ന ചിത്രവും പുറത്തുവുന്നു. ശബരിമലയുടെ അന്വേഷണം നിഷ്പക്ഷ അന്വേഷണ ഏജൻസിയെ ഏൽപ്പിക്കണം. നിഷ്പക്ഷമായ അന്വേഷണം നടത്തിയില്ലെങ്കിൽ ബിജെപി വൻ പ്രതിഷേധത്തിലേക്ക് കടക്കും. വിശ്വാസം സംരക്ഷിക്കാൻ സാധിക്കില്ലെങ്കിൽ പിണറായിക്ക് ഇറങ്ങി പോകാനുള്ള സമയമായി. ബംഗാളിൽ സിപിഎം കോൺഗ്രസ് ബാന്ധവം കാണാൻ സാധിക്കും. അവിടെ രണ്ട് പേർക്കും പൂജ്യം സീറ്റാണ്. അവിടെ ബിജെപി സർക്കാർ രൂപീകരിക്കും. തിരഞ്ഞെടുപ്പ് കഴിയുന്നത് ഇനി വിശ്രമിക്കാൻ സമയമില്ല. എൽഡിഎഫ് യുഡിഎഫ് കസേരക്കളി അവസാനിപ്പിക്കുമെന്നും അമിത്‌ ഷാ പറഞ്ഞു.

Leave A Comment