സൽമാനിയ കലവറ പാർട്ടി ഹാളിൽ ജനുവരി 16 നു വൈകിട്ട് 6 മണിയോടെ ആരംഭിച്ച പരിപാടിയിൽ 150നു മുകളിൽ അംഗങ്ങൾ പങ്കെടുത്തു. Rev. Fr. Anoop Sam (Vicar, CSI Church, Bahrain) പരിപാടി കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്യുകയും അംഗങ്ങൾക്ക് ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകുകയും ചെയ്തു. പബ്ലിക് മീറ്റിംഗിൽ ജനറൽ സെക്രട്ടറി സോവിൻ തോമസ് സ്വാഗതം പറയുകയും അധ്യക്ഷൻ ആയ പ്രസിഡന്റ് റിയാസ് കല്ലമ്പലം ആശംസകൾ നേർന്നും സംസാരിച്ചു. ട്രഷറർ സുനിൽ നീലാഞ്ചേരി, പ്രോഗ്രാം കൺവീനർ സതീഷ് പൂമനക്കൽ, ഉപദേശകസമതി അംഗം വത്സരാജ് കുയിമ്പിൽ,ലേഡീസ് വിംഗ് പ്രസിഡന്റ് അജിമോൾ സോവിൻ, സെക്രട്ടറി ധന്യ സാബു, കിഡ്സ് വിംഗ് പ്രസിഡന്റ് നാഥരൂപ് ഗണേഷ് എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു. കൺവീനർ സതീഷ് പൂമനക്കൽ നന്ദി പറഞ്ഞു മീറ്റിംഗ് അവസാനിച്ചു.
പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനം നൽകിയ ക്രിസ്മസ് ട്രീ സമ്മാനമഴ കാണികൾക്കു ആവേശമായി.
ലേഡീസ് വിംഗ്, കിഡ്സ് വിംഗ് തുടങ്ങി സംസാ മെമ്പേഴ്സിന്റെ വൈവിദ്യം നിറഞ്ഞ കലാപരിപാടികളായിരുന്നു മുഖ്യ ആകർഷണം. കിഡ്സ് വിംഗ് അവതരിപ്പിച്ച യേശുനാഥന്റെ ജനനം ആസ്പദമാക്കിയുള്ള സ്കിട്, കാണികൾക്ക് ഒരു നാവ്യാനുഭവമായിരുന്നു.സാന്ത ക്ലോസ്,കിഡ്സ് വിംഗ് അവതരിപ്പിച്ച ഡാൻസുകൾ, പാട്ടുകൾ, ലേഡീസ് വിംഗ് അംഗങ്ങളുടെ കരോൾ ഗാനം, ചെയിൻ ഡാൻസ്, അംഗങ്ങളുടെ കരോക്കേ ഗാനമേള തുടങ്ങി 11 മണി വരെ പരിപാടികൾ തുടർന്നു.
സതീഷ് പൂമനക്കൽ, സാബു അഗസ്റ്റിൻ, അപർണ രാജ്‌കുമാർ എന്നിവർ കൺവിനേഴ്സ് ആയ പരിപാടിയുടെ മാറ്റുകൂട്ടാനായി സാംസാ അംഗമായ സെബി ഒരുക്കിയ സ്റ്റേജ് അറേഞ്ച്മെൻറ്സ് വളരെയധികം പ്രശംസനീയമായിരുന്നു.അനിൽകുമാർ, മനീഷ് പോന്നോത്, സുധി,ഹരി, ആദർശ്, രഞ്ജിത്, അമ്പിളി, ഇൻഷാ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കലാരിപാടികളുടെ വൈവിധ്യം കൊണ്ടും അംഗങ്ങളുടെ സഹകരണം കൊണ്ടും പരിപാടി തീർത്തും വിജയകരമായി പര്യവസാനിച്ചു.

