ഡി.എം.സി. ‘ഇൻസ്പിറേഷണൽ വുമൺ ഓഫ് ദ ഇയർ 2026’ അവാർഡ് Sr.സെലിൻ അരിക്കാട്ട് എഫ്‌സിസി യ്ക്ക്

  • Home-FINAL
  • Business & Strategy
  • ഡി.എം.സി. ‘ഇൻസ്പിറേഷണൽ വുമൺ ഓഫ് ദ ഇയർ 2026’ അവാർഡ് Sr.സെലിൻ അരിക്കാട്ട് എഫ്‌സിസി യ്ക്ക്

ഡി.എം.സി. ‘ഇൻസ്പിറേഷണൽ വുമൺ ഓഫ് ദ ഇയർ 2026’ അവാർഡ് Sr.സെലിൻ അരിക്കാട്ട് എഫ്‌സിസി യ്ക്ക്


അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ഡി.എം.സി. (DMC) ഈ വർഷത്തെ “Inspirational Woman of the Year – 2026” അവാർഡിന് Sr. സെലിൻ അരിക്കാട്ട് എഫ്‌സിസിയെ തെരഞ്ഞെടുത്തു.

₹25,000/- രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന ഈ അവാർഡ് ഡി.എം.സി.യുടെ വാർഷിക ആഘോഷത്തിൽ സമ്മാനിക്കും.ഡി.എം.സി. ചെയർപേഴ്സൺ ദീപ ജോസഫിന്റെ സാന്നിധ്യത്തിൽ സംഘടനയുടെ മുതിർന്ന രക്ഷാധികാരികളായ മുൻ അംബാസിഡർ T. P. ശ്രീനിവാസൻയും Dr. A. V. അനൂപും ചേർന്നാണ് അന്താരാഷ്ട്ര വനിതാ ദിനത്തിൽ അവാർഡ് പ്രഖ്യാപിച്ചത്.

ഇരിഞ്ഞാലക്കുട സ്വദേശിനിയായ Sr. സെലിൻ അരിക്കാട്ട് എഫ്‌സിസി സഭാംഗമാണ്. കഴിഞ്ഞ 30 വർഷമായി നോയിഡയിൽ താമസിച്ച് സാമൂഹ്യ സേവന രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്നു. “റിക്ഷ ദീദി” എന്ന പേരിലാണ് അവർ പൊതുജനങ്ങൾക്കിടയിൽ അറിയപ്പെടുന്നത്.സുമനസ്സുകളുടെ സഹായത്തോടെ നൂറുകണക്കിന് ആളുകൾക്ക് സൗജന്യമായി റിക്ഷകൾ വിതരണം ചെയ്ത്, അവർക്കു സ്ഥിരമായ ഉപജീവന മാർഗം ലഭ്യമാക്കുന്ന Sr. സെലിൻ എഫ്‌സിസിയുടെ പ്രവർത്തനം അനേകർക്ക് പ്രചോദനവും മാതൃകയുമാണെന്ന് അംബാസിഡർ T. P. ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.സമൂഹത്തിലെ സാധാരണക്കാരുടെ ജീവിതത്തിൽ പ്രത്യാശയും ആത്മവിശ്വാസവും വളർത്തുന്ന Sr. സെലിൻ അരിക്കാട്ട് എഫ്‌സിസിയുടെ സമർപ്പിതമായ സാമൂഹിക സേവനത്തെ മാനിച്ചാണ് ഈ വർഷത്തെ ഡി.എം.സി. മഹിള അവാർഡ് നൽകുന്നതെന്ന് ഡി.എം.സി. അധികൃതർ അറിയിച്ചു.

Leave A Comment