സാംസാ രക്‌തദാന ക്യാമ്പ് നടത്തി

സാംസാ രക്‌തദാന ക്യാമ്പ് നടത്തി


സാംസാ സാംസ്‌കാരിക സമിതി”സ്നേഹ സാന്ത്വനം ” ചാരിറ്റി യുടെ ഭാഗമായി 11 മാർച്ചിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടത്തിയ അടിയന്തിര രക്‌തദാന ക്യാമ്പ് നിരവധി ആളുകൾക്ക് പുതു ജീവൻ നൽകാൻ സഹായമായി .രാത്രി 7 മണി മുതൽ 11 മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ ഇരുപത്തിയഞ്ചിലേറെ ആളുകൾ രക്തം നൽകി.

ജേക്കബ് കൊച്ചുമ്മൻ, വിനീത് മാഹീ, നിർമല , ധന്യ എന്നിവർ കോർഡിനേറ്റർമാരായ ക്യാമ്പ് സാംസാ പ്രസിഡന്റ്‌ റിയാസ് കല്ലമ്പലം, ട്രഷറര്‍ സുനിൽ നീലഞ്ചരി, അഡ്വൈസറി ബോർഡ്‌ മെംബേർസ് വത്സരാജൻ, മുരളികൃഷ്ണൻ, മനീഷ് എന്നിവർ നേതൃത്വം നൽകി.ഈ അടിയന്തിര ഘട്ടത്തിൽ രക്തം നൽകിയ അംഗങ്ങളോടുള്ള നന്ദി അറിയിച്ചതോടൊപ്പം തുടർന്നുള്ള ദിവസങ്ങളിലും രക്ത ദാനക്യാമ്പ് തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു

Leave A Comment