ബഹ്‌റൈനിലെ പ്രവാസികൾക്ക് ആശ്വാസമായി BKSൻറെ നേതൃത്വത്തിൽ ചാർട്ടേഡ് വിമാനങ്ങൾ

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിലെ പ്രവാസികൾക്ക് ആശ്വാസമായി BKSൻറെ നേതൃത്വത്തിൽ ചാർട്ടേഡ് വിമാനങ്ങൾ

ബഹ്‌റൈനിലെ പ്രവാസികൾക്ക് ആശ്വാസമായി BKSൻറെ നേതൃത്വത്തിൽ ചാർട്ടേഡ് വിമാനങ്ങൾ


192 യാത്രക്കാരുമായി ദാമാമിൽ നിന്നു ആദ്യ ചാർട്ടേഡ് ഫ്ലൈറ്റ് പറന്നു.നടണഞ്ഞു പ്രവാസികൾ ..
ഫെബ്രുവരി 28 മുതൽ ഇറാൻ–ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബഹ്‌റൈനിലെ പ്രവാസികൾ ആശങ്കയിലായിരുന്നു.എയർസ്പേസ് പൂർണ്ണമായും അടച്ചിട്ടതിനാൽ, ഗർഭിണികൾ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, കുടുംബത്തിലെ മരണവുമായി ബന്ധപ്പെട്ടവർ, മറ്റ് അടിയന്തര സാഹചര്യങ്ങൾ നേരിടേണ്ടി വന്നവർക്കൊക്കെ വലിയ ബുദ്ധിമുട്ടുകളാണ് അനുഭവപ്പെട്ടത്.ഈ സ്ഥിതിഗതികൾ ഗൗരവമായി മനസ്സിലാക്കി, ബഹ്‌റൈൻ കേരളീയ സമാജം (BKS) പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള വിവിധ നേതാക്കളുമായി ആശയവിനിമയം നടത്തി, പരിഹാര നടപടികൾക്ക് തുടക്കം കുറിച്ചു.

COVID-19 കാലത്ത് 29 ചാർട്ടേഡ് വിമാനങ്ങൾ വിജയകരമായി നടത്തിവന്ന അനുഭവത്തെ മുൻനിർത്തി, ഗൾഫ് എയർ-യുമായി സഹകരിച്ച് കേരളത്തിലേക്ക് നാല് ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കി.മാർച്ച് 15, 16, 17, 20 തീയതികളിൽ യാത്രക്കാർക്ക് സേവനം ലഭ്യമാക്കി.സ്വന്തം കുടുംബാംഗങ്ങൾ കേരളത്തിലും ബഹ്‌റൈനിലും ഉള്ള സാഹചര്യത്തിലും, പി.വി. രാധാകൃഷ്ണപിള്ള , ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വർഗീസ് ജോർജ് തുടങ്ങി സമിതി അംഗങ്ങൾ ഉൾപ്പെട്ട നിരവധി പേരാണ് രാത്രിയിലും ബാബുരാജ് ഹാളിൽ ഉണർന്ന് പ്രവർത്തിച്ചത്. അനവധി ഫോൺ കോളുകളും അന്വേഷണങ്ങളും ഏകോപിപ്പിച്ച്, യാത്രക്കാരുടെ ആവശ്യങ്ങൾ ഉറപ്പാക്കാൻ അവർ ഇടവേളയില്ലാതെ പ്രവർത്തിച്ചു.ഫ്ലൈറ്റ് ചാർജുകൾ സമാജത്തിന്റെ കൈകളിൽ നേരിട്ട് ഇല്ലെങ്കിലും, യാത്രക്കാരെ സഹായിക്കാൻ സൗജന്യവും, ചിലർക്ക് തുകയിൽ ഇളവുകളും നൽകിയും ആയിരത്തോളം ആളുകൾക്ക് സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 192 യാത്രക്കാരുമായി ദമാമിൽ നിന്നു ആദ്യ ചാർട്ടേഡ് ഫ്ലൈറ്റ് പറന്നു.15-ന് പുലർച്ച് 1 മണിയോടുകടി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ യാത്രക്കാർ എത്തി ചേരുകയും, അവിടെ ക്രമീകരണങ്ങൾ കഴിഞ്ഞ് നാല് ബസ്സുകളായി ദമാമിലേക്ക് പോകുകയും, 1 മണിയോടുകൂടി കൊച്ചിയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.ഈ യാത്രയിൽ മലായാളികൾ മാത്രമല്ല, മറ്റ് സംസ്ഥാനക്കാരും ഉൾപ്പെടുകയും ചെയ്തു. BKS-ൻറെ വലിയ അംഗീകാരമാണ് ഇത്.പ്രവാസികൾക്ക് കൈത്താങ്ങാകാൻ പി.വി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള BKS പ്രവർത്തനങ്ങളും സേവന ശ്രമങ്ങളും വലിയ ആശ്വാസം നൽകുന്നുണ്ടെന്നും, എല്ലാവരുടെയും അഭിനന്ദനവും പിന്തുണയും അർഹിക്കുന്നവയാണെന്ന് യാത്രക്കാർ അറിയിച്ചു

Leave A Comment