ടി.കെ ഗോവിന്ദൻ വര്‍ഗ വഞ്ചകനെന്ന് എം.വി. ജയരാജൻ

  • Home-FINAL
  • Kerala
  • ടി.കെ ഗോവിന്ദൻ വര്‍ഗ വഞ്ചകനെന്ന് എം.വി. ജയരാജൻ

ടി.കെ ഗോവിന്ദൻ വര്‍ഗ വഞ്ചകനെന്ന് എം.വി. ജയരാജൻ


കണ്ണൂർ: പാർട്ടിക്കെതിരെ കടുത്തവിമർശനമുയർത്തുകയും തളിപ്പറമ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയും ചെയ്ത ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ വർഗ വഞ്ചകനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ. ഇത്തരം വഞ്ചകർക്കെതിരെ ജനങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും എം.വി. ജയരാജൻ പറഞ്ഞു.

പാർട്ടിയെ വഞ്ചിക്കരുതെന്ന് ടി.കെ. ഗോവിന്ദനോട് തങ്ങൾ ആവശ്യപ്പെട്ടിട്ടും കണ്ണൂരിലെത്തി വാർത്താ സമ്മേളനം നടത്തി സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനും യു.ഡി.എഫ് പിന്തുണ തേടാനുമുള്ള തീരുമാനം പാർട്ടിയോടുള്ള വഞ്ചനയാണെന്ന് ജയരാജൻ ആരോപിച്ചു.

പാർട്ടിയിലെ മുതിർന്ന നേതാക്കളെ ഒതുക്കുന്നുവെന്ന ടി.കെ. ഗോവിന്ദന്റെ ആരോപണങ്ങളെയും ജയരാജൻ തള്ളി. പി. ജയരാജനെ ഒതുക്കി വടകരയിൽ മത്സരിപ്പിച്ചുവെന്നും കെ.കെ. ശൈലജ ടീച്ചറെ മട്ടന്നൂരിൽനിന്ന് മാറ്റിയെന്നുമുള്ള വാദങ്ങൾ വസ്തുതാപരമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പാർട്ടി സെക്രട്ടറിയും ശ്യാമളയുടെ ഭർത്താവുമായ എം.വി. ഗോവിന്ദന് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ തീരുമാനമാണ് നടപ്പിലാക്കിയത്.

Leave A Comment