എമിരേറ്റ്സ് ഗിഫ്റ്റ് മാർക്കറ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • എമിരേറ്റ്സ് ഗിഫ്റ്റ് മാർക്കറ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

എമിരേറ്റ്സ് ഗിഫ്റ്റ് മാർക്കറ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു


ബഹ്‌റൈൻനിലേ പ്രമുഖ മാർക്കറ്റ് ശൃംഖലയായ എമിറേറ്റ് ഗിഫ്റ്റ് മാർക്കറ്റ് അവരുടെ സ്റ്റാഫുകൾക്കും വിതരണക്കാർക്കും വേണ്ടി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.ബാങ്കോക്ക് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്.തുടർന്ന് നടന്ന സ്റ്റാഫ് മീറ്റിങ്ങിൽ മാനേജിംഗ് ഡയറക്ടർ ഷൗക്കത്ത് അലി വൈശ്യമ്പത്ത് സ്റ്റാഫുകളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ബെസ്റ്റ് എംപ്ലോയിയായി തെരഞ്ഞെടുക്കപ്പെട്ട മണികണ്ഠൻനേ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.

രഞ്ജിത്ത് രാധാകൃഷ്ണൻ നിയന്ത്രിച്ച ഇഫ്താർ സംഗമത്തിൽ ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകൻ മുസ്തഫ സുനിൽ ബാബു റമദാൻ സന്ദേശം നൽകി. റഷീദ് ചെറുവേരി, മുഹമ്മദ് ആഷിക്, ഇബ്രാഹിംമണ്ണട്ട എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.

Leave A Comment