റമളാൻ വിശുദ്ധിയുടെ മാസം എന്ന ശീർഷകത്തിൽ നടന്നു വരുന്ന ഐ.സി.എഫ്. റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി മദ്റസ വിദ്യാർത്ഥികക്കായി സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരം ‘തിലാവ 2026 ‘ സമാപിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ ഐസം മുഹമ്മദ് (ഹമദ് ടൗൺ ), ഒന്നാം സ്ഥാനവും ഫഹദ് ഫൈസൽ (സൽമാബാദ്) രണ്ടാം സ്ഥാനവും മുഹമ്മദ് സമീഹ് (റിഫ) മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് അൻവർ ( ഹമദ് ടൗൺ ), ഉമറുൽ ഫാറൂഖ് (റിഫ), മുഹമ്മദ് ശയാൽ (സൽ മാബാദ്) എന്നിവരും സീനിയർ വിഭാഗത്തിൽ മുഹമ്മദ് നാസിൽ (ഹമദ് ടൗൺ ), അബ്ദുള്ള ഉമർ (റിഫ),, മുഹമ്മദ് മിസ്റാൻ (ഉമ്മുൽ ഹസം ) എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.ബഹ്റൈനിലെ പതിനൊന്ന് മദ്റസകളിൽ നിന്നായി സബ് ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗങ്ങളിൽ തെ രെത്തെടുക്കപ്പെട്ട വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരം .കെ. കെ. അബൂബക്കർ ലത്വീഫി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ എന്നിവർ നിയന്ത്രിച്ചു. നാഷണൽ തല വിജയികൾ മാറ്റുരയ്ക്കുന്ന ഇന്റർ നാഷണൽ തല മത്സരം ഈ മാസം 27 ന് നടക്കും.എസ്.ജെ.എം പ്രസിഡണ്ട് മമ്മൂട്ടി മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ ഐ സി എഫ് ഇന്റർനാഷണൽ ഡെപ്യൂട്ടി പ്രസിഡണ്ട് കെ. സി സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. നസീഫ് ഹസനി, ഉസ്മാൻ സഖാഫി, ശംസുദ്ധീൻ സുഹ് രി, ശിഹാബുദ്ധീൻ സിദ്ദീഖി എന്നിവർ സംബന്ധിച്ചു.

