‘ദി ഖുർ ആനിക് ഫിസ്റ്റ ലെറ്റസ് പെർഫോം’ എന്ന ശീർഷകത്തിൽ വിശുദ്ധ ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിനായി രിസാല സ്റ്റഡി സർക്കിൾ മനാമ സോൺ ഓൺലൈനിൽ സംഘടിപ്പിച്ച തർതീൽ ഹോളി ഖുർആൻ പ്രീമിയോ സമാപിച്ചു.കിഡ്‌സ്, ജൂനിയർ, സെക്കൻഡറി, സീനിയർ, വിഭാഗങ്ങളിലായി തിലാവത് (പാരായണം), ഹിഫ്‌സ് (മനഃപാഠം), കഥ പറയൽ, ഖുർആൻ ക്വിസ് തുടങ്ങിയ മത്സരങ്ങളിൽ സെക്ടറുകളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു.തർതീലിൽ സൽമാബാദ്,സൽമാനിയ,ബുദയ്യ സെക്ടറുകൾ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി.ആർ എസ് സി മനാമ സോൺ ചെയർമാൻ അൽത്താഫ് അസ്ഹരി അധ്യക്ഷത വഹിച്ചു.നാഷണൽ ചെയർമാൻ മൻസൂർ അഹ്സനി തർതീൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.ഗ്ലോബൽ ഇബി അംഗം അഷ്‌റഫ് മങ്കര അനുമോദന പ്രഭാഷണം നടത്തി.സോൺ ഇബി അംഗം അഫ്സൽ ഒറ്റപ്പാലം സ്വാഗതവും ജന.സെക്രട്ടറി ഫാസിൽ വടക്കേക്കാട് നന്ദിയും പറഞ്ഞു.

