ഇറാൻ ആക്രമണം അവസാനിപ്പിക്കണം :കൂടിയാലോചന മന്ത്രിതല യോഗത്തിൽ ജി സി സി രാജ്യങ്ങൾ

  • Home-FINAL
  • Business & Strategy
  • ഇറാൻ ആക്രമണം അവസാനിപ്പിക്കണം :കൂടിയാലോചന മന്ത്രിതല യോഗത്തിൽ ജി സി സി രാജ്യങ്ങൾ

ഇറാൻ ആക്രമണം അവസാനിപ്പിക്കണം :കൂടിയാലോചന മന്ത്രിതല യോഗത്തിൽ ജി സി സി രാജ്യങ്ങൾ


സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദിന്റെ അധ്യക്ഷതയിൽ റിയാദിൽ നടന്ന കൂടിയാലോചന മന്ത്രിതല യോഗത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പങ്കെടുത്തു. ജോർദാൻ , യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ , കുവൈറ്റ് , ഈജിപ്ത്, സിറിയ, ലെബനൻ , തുർക്കി , പാകിസ്ഥാൻ, അസർബൈജാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഗൾഫ് സഹകരണ കൗൺസിലിലെ അംഗരാജ്യങ്ങൾ, ജോർദാൻ അസർബൈജാൻ , തുർക്കി എന്നിവയെ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണങ്ങളെക്കുറിച്ച് മന്ത്രിമാർ യോഗത്തിൽ ചർച്ച ചെയ്തു. എണ്ണ സൗകര്യങ്ങൾ, ഡീസലൈനേഷൻ പ്ലാന്റുകൾ, വിമാനത്താവളങ്ങൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ, നയതന്ത്ര പരിസരങ്ങൾ എന്നിവയുൾപ്പെടെയുള്ള ഏരിയകളെയും സിവിലിയൻ ഇൻഫ്രാസ്ട്രക്ചറുകളെയും ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും, ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളെ യോഗം ശക്തമായി അപലപിക്കുകയും , അത്തരം ആക്രമണങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്ന് യോഗം വിലയിരുത്തി. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 അനുസരിച്ച് സ്വയം പ്രതിരോധത്തിനുള്ള രാജ്യങ്ങളുടെ അവകാശവും യോഗം വിശദീകരിച്ചു. സംഘർഷം ലഘൂകരിക്കുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള മാർഗമായി നയതന്ത്രം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ആദ്യപടിയായി, ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കാനും, അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര മാനുഷിക നിയമം, ബഹുമാനിക്കാനും മന്ത്രിമാർ ഇറാനോട് ആവശ്യപ്പെട്ടു.

Leave A Comment