ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ബഹ്റൈനിൽ 300 തടവുകാര്‍ക്ക് ഭരണാധികാരി പൊതുമാപ്പ് നല്കി വിട്ടയക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ബഹ്റൈനിലെ ജയില്‍ കഴിയുന്ന തടവുകാരും , ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചവരും,ബദൽ ശിക്ഷ പദ്ധതിക്ക് വിധേയരായവർക്കും ആണ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ പൊതുമാപ്പ് നല്‍കിയത്.രാജ്യത്തിന്റെ സമഗ്ര വികസനത്തിൻ്റെ ഭാഗമായി , മാപ്പ് നൽകിയ തടവുകാർ സമൂഹത്തിന് സംഭാവന നൽകുന്നതിനും സമൂഹത്തിലേക്ക് പുനഃസംഘടിപ്പിക്കുന്നതിനും അവസരം നൽകുക എന്നതാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

