ഈ മാസം 28 ന് ശനിയാഴ്ച കാലത്ത് 8 മണി മുതൽ രാത്രി 10 മണി വരെ സല്ലാക്ക് വേൾഡ് എക്സിബിഷനിൽ വെച്ച് നടക്കുന്ന എല്ലാ മൂന്ന് വർഷത്തിലും നടന്ന് വരുന്ന ബഹ്റൈൻ ചേമ്പർ ഓഫ് കോമേഴ്സിൻ്റെ ആസന്നമായ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിൽ ബഹ്റൈൻ മലയാളി കച്ചവടരംഗത്തുള്ളവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ബഹ്റൈനിലെ യുവ കച്ചവട രംഗത്തെ പ്രശസ്ഥനും ഇന്ത്യൻ വ്യവസായ രംഗത്തെപ്പറ്റി ഏറെ അറിവുമുള്ള സ്വതന്ത്ര സ്ഥാനാർത്ഥിനായിഫ് തൗഫീഖ് അൽ അലവിയുടെ വിജയത്തിലേക്ക് പ്രവർത്തിക്കാൻ തീരുമാനിച്ചതിൻ്റെ ഭാഗമായി ബഹ്റൈൻ്റെ വിവിധ മേഘലയിൽ പ്രചരണം നടത്തുകയും വോട്ടുകൾ ഏകോപിപ്പിക്കാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തി.അദ്ദേഹം വിജയിക്കുന്ന പക്ഷം ഇന്ത്യൻ സമൂഹത്തിലെ ബിസിനസുകാർ നേരിടുന്ന വിഷയങ്ങളിൽ ഏറെ ശ്രദ്ധ തിരിക്കുമെന്നും പ്രത്യകിച്ച് ബഹ്റൈനിലെ കച്ചവടരംഗത്തെ മലയാളികളുടെ ശബ്ദമായി ചേമ്പറിൽ കാണാമെന്നും നായിഫ് തൗഫീഖ് അൽ അലവിക്ക് മനാമയിൽ നൽകിയ സ്വീകരണത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം കൂട്ടായ്മക്ക് വാഗ്ദാനം നൽകി.സന്ദർശനത്തിൻ്റെ ഭാഗമായി സമസ്ത ബഹ്റൈൻ .കെ എം സി സി വിവിധ ബിസിനസ് സ്ഥാപനങ്ങൾ സന്ദർശിച്ച് ആശയവിനിമയം നടത്തി.പ്രത്യക സാഹചര്യത്തിൽ ബഹ്‌റൈൻ ഭരണ കർത്താക്കൾക്കും സ്വദേശി വിദേശികൾക്കും പ്രത്യകം പ്രാർത്ഥന നടത്തി .ബി എം ബി എഫ് ഭാരവാഹികൾ നന്ദി അറിയിച്ചു.

