ഇറാൻ ആക്രമണത്തിൽ പരിക്കേറ്റവരെ ബഹ്റൈൻ രാജാവ് സന്ദർശിച്ചു

  • Home-FINAL
  • Business & Strategy
  • ഇറാൻ ആക്രമണത്തിൽ പരിക്കേറ്റവരെ ബഹ്റൈൻ രാജാവ് സന്ദർശിച്ചു

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റവരെ ബഹ്റൈൻ രാജാവ് സന്ദർശിച്ചു


ഇറാൻ ബഹ്റൈനിൽ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സായുധ സേനയുടെ സുപ്രീം കമാൻഡറായ ,ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സന്ദർശിച്ചു.കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.ബഹ്‌റൈൻ പ്രതിരോധ സേന (ബിഡിഎഫ്) കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, റോയൽ മെഡിക്കൽ സർവീസസ് കമാൻഡർ ബ്രിഗേഡിയർ ഡോക്ടർ ഷെയ്ഖ് ഫഹദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ എന്നിവരും അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു.പരിക്കേറ്റവരുടെ അവസ്ഥ നേരിട്ട് നിരീക്ഷിക്കാനും അവരുടെ ചികിത്സ തുടരാനുമുള്ള രാജാവിൻ്റെ താൽപ്പര്യം ആണ് ഈ സന്ദർശനം വ്യക്തമാക്കുന്നത്.ബഹ്‌റൈനും അവിടുത്തെ ജനങ്ങൾക്കും വേണ്ടി ത്യാഗം ചെയ്യുന്നവരെ മറക്കില്ലെന്നും ഭാവി തലമുറകൾക്ക് ഒരു ശാശ്വത മാതൃകയായി ഇവർ തുടരുമെന്നും രാജാവ് അറിയിച്ചു.രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്ന ശക്തമായ ഒരു കവചമായി ബിഡിഎഫ് തുടർന്നും പ്രവർത്തിക്കുമെന്ന് രാജാവ് വ്യക്തമാക്കി.ബഹ്‌റൈനെ ലക്ഷ്യമിട്ടുള്ള 153 ബാലിസ്റ്റിക് മിസൈലുകളും 331 ഡ്രോണുകളും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞു നശിപ്പിച്ചതായി ബിഡിഎഫ് ജനറൽ കമാൻഡ് പ്രഖ്യാപിച്ചു.

Leave A Comment