ഈസ്റ്റ് റിഫയിലെ ആർകെ വിടവാങ്ങി.

ഈസ്റ്റ് റിഫയിലെ ആർകെ വിടവാങ്ങി.


സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ ആർകെ മുഹമ്മദ് വിടവാങ്ങി.ബഹ്റൈനിൽ ദീർഘകാലം പ്രവാസിയായിരുന്ന തൃശൂർ അന്തിക്കാട് മുറ്റിചൂർ രായംമരക്കാർ വീട്ടിൽ മുഹമ്മദ് എന്ന ആർകെ മുഹമ്മദ്(68) നിര്യാതനായി.നാലര പതിറ്റാണ്ടായി ഈസ്റ്റ് റിഫ കേന്ദ്രമായി പ്രവാസ ജീവിതം നയിച്ചിരുന്ന ആർകെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു.റിഫയുടെ ഉൾഗ്രാമങ്ങളിലും, നഗരമേഖലകളിലും മലയാളികൾക്കിടയിൽ ആർകെ സുപരിചിതനായിരു ന്നു.മുസ്ലീംലീഗ് ദർശനത്തെ ഹൃദയത്തിലേറ്റി പ്രചരിപ്പിച്ചിരുന്ന ആർകെ മലയാളികൾക്കിടയിലെ ഇതര കക്ഷി രാഷ്ട്രീയക്കാർക്കിടയിലും പ്രിയങ്കരനായിരുന്നു.റിഫകേന്ദ്രമായി കെഎംസിസി രൂപീകരിച്ച സ്ഥാപക നേതാക്കളിൽ പ്രധാനിയായിരുന്നു ആർകെ.
1987 ൽ റിഫ മൈതാനത്ത് ഇന്ത്യൻ അംബാസഡർ മുരളീധരൻ മേനോനെ പങ്കെടുപ്പിച്ച് കെഎംസിസി യുടെ പൊതുസമ്മേളനം സംഘടിപ്പിക്കുന്നതിലും ആർകെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു.റിഫയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മദ്രസ ആരംഭിച്ചതിലും സമസ്തയുടെ പരിപാടികൾ സംഘടിപ്പിക്കുന്നതിലും ആർകെ നിസീമമായ പങ്ക് വഹിച്ചു. സാമൂഹിക പ്രവർത്തങ്ങളോടൊപ്പം പത്രപ്രവർത്തന രംഗത്തും സജീവമായിരുന്നു ആർകെ. മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ ബഹ്റൈനിലെ കോർഡിനേറ്ററായി പ്രവർത്തിക്കുമ്പോഴും ചന്ദ്രിക, മലയാളമനോരമ, ഫോർ പി എം എന്നീ പത്രങ്ങളുടെ വിതരണചുമതലയും നിർവ്വഹിച്ചിരുന്നു.ദീർഘകാലം റിഫ നഗരസഭയിൽ സേവനം ചെയ്തിരുന്ന ആർ കെ ഒന്നരവർഷം മുമ്പാണ് പ്രവാസ ജീവിതത്തോടെ വിട പറഞ്ഞത്.ജന്മനാടായ അന്തിക്കാട് പഞ്ചായത്ത് മുസ്ലീംലീഗ് കമ്മിറ്റിയുടെ സെക്രട്ടറിയായി നാട്ടിലും പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്ന ആർകെക്ക് അർബുധം ബാധിക്കുകയും ചികിത്സക്ക് വിധേയനായി കൊണ്ടിരിക്കുന്നതിനിടയിലാണ് മരണത്തിന് കീഴടങ്ങിയത്.ആർകെ യുടെ വിയോഗവാർത്ത അറിഞ്ഞതു മുതൽ ബഹ്റൈൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് അനുശോചനവുമായി ഈസ്റ്റ് റിഫ കെഎംസിസി ഹാളിൽ എത്തിചേർന്നത്.മരണാന്തര പ്രാർത്ഥനാസദസ്സിനും അനുശോചനത്തിനും റഫീഖ് കുന്നത്ത്, എൻ അബ്ദുൽ അസീസ്, ടി ടി അഷ്‌റഫ് എംകെ സിദ്ധീഖ്, റഷീദ് ആറ്റൂർ, ഷമീർ വിഎം ബഷീർ അരൂർ, മുസ്തഫ പട്ടാമ്പി,കുഞ്ഞഹമ്മദ് ശീശഷൽ, നിസാർ മാവിലി, നാസിർ ഉറുതൊടി, കെ പി സഫീർ, സി കെ മുസ്തഫ, കെ സാജിദ്, കെ സാജിർ, സിടികെ എകെ അബുൽ എർഷാദ് എന്നിവർ നേതൃത്വം നൽകുകയും നിരവധി പ്രവർത്തകർ പങ്കെടുക്കുകയും ചെയ്തു.

Leave A Comment