ഏപ്രിൽ 9 ന് നടക്കാനിരിക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്ന് ജില്ലാ യു ഡി എഫ് കൺവെൻഷൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മുഖ്യമന്ത്രി മുതൽ വിവിധ സിപിഐ എം നേതാക്കാൾ മലപ്പുറം ജില്ലക്കെതിരെ നടത്തിയ വിദ്വേഷ പരാമർശങ്ങൾക്കെതിരെയിലുള്ള വിധിയെഴുത്ത് ഈ തെരെഞ്ഞെടുപ്പിലുണ്ടാകും.
ബഹ്‌റൈൻ മലപ്പുറം ജില്ലാ യുഡിഎഫ് ചെയർമാൻ ഇഖ്ബാൽ താനൂർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷൻ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു.ഓഐസിസി ദേശീയ പ്രസിഡണ്ട് ഗഫൂർ ഉണ്ണിക്കുളം മുഖ്യ പ്രഭാഷണം നടത്തി. യുഡിഎഫ് കൺവീനർ റംഷാദ് അയിലക്കാട് സ്വാഗതവും ട്രഷറർ രഞ്ജിത് പടിക്കൽ നന്ദിയു പറഞ്ഞു.പ്രചാരണ തിരക്കുകൾക്കിടയിലും ജില്ലയിലെ വിവിധ സ്ഥാനാർത്ഥികൾ കൺവെൻഷനിൽ പങ്കെടുത്ത് വോട്ടഭ്യർത്ഥിച്ചു.പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ MLA(കോട്ടക്കൽ),TV ഇബ്രാഹിം MLA(വള്ളിക്കുന്ന്),VS ജോയ് (തവനൂർ),TP അഷ്റഫലി(കൊണ്ടോട്ടി),KP നൗഷാദലി(പൊന്നാനി),PMA സമീർ (തിരൂരങ്ങാടി) തുടങ്ങിയ സ്ഥാനാർത്ഥികൾ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിച്ചു.LDF സർക്കാർ പത്ത് വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവാസി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തെരെഞ്ഞെടുപ്പിലുണ്ടാകുകയെന്ന് സ്ഥാനാർത്ഥികൾ അഭിപ്രായപ്പെട്ടു.യൂത്ത് ലീഗ് നേതാവ് അസിം ചെമ്പ്ര,കെ.പി.മുസ്‌തഫ,അഷ്‌റഫ് കാട്ടിൽ പീടിക,ബിനു കുന്നന്താനം,ചെമ്പൻ ജലാൽ,ഗിരീഷ് കാളിയത്ത്,കുട്ടൂസ മുണ്ടേരി,നിസാർ കുന്നംകുളത്തിങ്കൽ,വി.കെ റിയാസ്,ഉമ്മർ കൂട്ടിലങ്ങാടി,അലി അക്ബർ തുടങ്ങിയ യുഡിഎഫ് നേതാക്കൾ ആശംസകൾ അറിയിച്ചു.

