തിരുവനന്തപുരം യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ കൺവെൻഷൻ ഒ.ഐ.സി.സി. ദേശീയ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ചു. പ്രസ്തുത കൺവെൻഷനിൽ പ്രസിഡൻറ് സന്തോഷ് കെ. നായർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി. നാഷണൽ കമ്മിറ്റി സെക്രട്ടറി ഗഫൂർ സഹിബ് കൈപ്പമംഗലം ഉദ്ഘാടനം ചെയ്തു .

ഒ.ഐ.സി.സി. ദേശീയ കമ്മിറ്റി പ്രസിഡൻറ് ഗഫൂർ ഉണ്ണികുളം മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ കെ.എം.സി.സി. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡൻറ് റഫീഖ് തോട്ടക്കാട്, ഒ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ ജേക്കബ് തേക്കുംതോട്, പ്രദീപ് മേപ്പയ്യൂർ, റിജിത്ത് മൊട്ടപ്പാറ, രഞ്ജൻ കച്ചേരി, വനിതാ വിങ് പ്രസിഡൻറ് മിനി മാത്യൂ, ഷിജ നടരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു.വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളായ റോയി മാത്യൂ (കൊല്ലം), രാധാകൃഷ്ണൻ നായർ (ആലപ്പുഴ), അലക്സ് മാംത്തിൽ (പത്തനംതിട്ട), തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികളായ സനീഷ് കേളിയൂർ, വിനോദ് ആറ്റിങ്ങൽ, ആനയറ ടോം, അനിൽ തുളസി (ചിറയിൻകീഴ്), സുനി സെൽവരാജ് (നെയ്യാറ്റിൻകര), ജോസ് കുന്നുകുഴി, ബിനു പാറശ്ശാല, പാറശ്ശാല സതീഷ്, വിനോദ് പൊഴിയൂർ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.യോഗത്തിൽ ഷാജി പൊഴിയൂർ സ്വാഗതവും, നെയ്യാറ്റിൻകര ഹരികൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

