കുവൈത്തിലെ വൈദ്യുതി പ്ലാന്റിനു നേരെ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

  • Home-FINAL
  • GCC
  • കുവൈത്തിലെ വൈദ്യുതി പ്ലാന്റിനു നേരെ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

കുവൈത്തിലെ വൈദ്യുതി പ്ലാന്റിനു നേരെ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു


കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. കുവൈത്തിന്റെ വൈദ്യുതി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, രാജ്യത്തെ ഒരു പ്രധാന പ്ലാന്റിലെ സർവീസ് കെട്ടിടത്തിനു നേരെയായിരുന്നു ആക്രമണം. ഇതിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെടുകയും കെട്ടിടത്തിനു വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ആക്രമണത്തിൽ കൊല്ലപ്പെട്ടത് തമിഴ് നാട് രാമനാഥ പുരം ജില്ലയിലെ മുതു കുളത്തൂർ സ്വദേശി സന്താന സെൽവം ( 40)ആണ്

ആക്രമണത്തിനു പിന്നാലെ അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങൾ സ്ഥലത്തെത്തി. പ്ലാന്റിന്റെ പ്രവർത്തനം തടസ്സമില്ലാതെ തുടരാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ സംഭവത്തിൽ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒരു മാസം മുമ്പ് യുദ്ധം തുടങ്ങിയത് മുതൽ കുവൈത്ത് നിരന്തരം ആക്രമിക്കപ്പെടുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ മാത്രം കുവൈത്ത് വ്യോമാതിർത്തിയിൽ 14 മിസൈലുകളും 12 ഡ്രോണുകളും കണ്ടെത്തിയിരുന്നു. ഒരു സൈനിക ക്യാമ്പിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ  സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു.

Leave A Comment