പിണറായി – സതീശൻ ചൂ‌‌ടേറിയ സംവാദം ‘മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത്; സമയത്ത്’എന്ന്‌ വി.ഡി. സതീശൻ

  • Home-FINAL
  • Business & Strategy
  • പിണറായി – സതീശൻ ചൂ‌‌ടേറിയ സംവാദം ‘മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത്; സമയത്ത്’എന്ന്‌ വി.ഡി. സതീശൻ

പിണറായി – സതീശൻ ചൂ‌‌ടേറിയ സംവാദം ‘മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത്; സമയത്ത്’എന്ന്‌ വി.ഡി. സതീശൻ


തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് താനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെയെന്നും സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങളിൽ സംവാദത്തിനു തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ പറഞ്ഞിരുന്നു. വി.ഡി. സതീശന്റെ വെല്ലുവിളി ഏറ്റെടുത്തായിരുന്നു മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റ്. സംവാദത്തിനു മുഖ്യമന്ത്രിയെ വി.ഡി. സതീശൻ വെല്ലുവിളിച്ചിരുന്നു. ഇതിനു മറുപടിയായാണ് സംവാദത്തിനു തയാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചത്. എൽഡിഎഫ് റിപ്പോർട്ട് കാർഡ് പങ്കുവച്ചായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷണം.

‘എന്നാൽ ഇനി ഇതിൽ സംവാദമായാലോ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വെല്ലുവിളി. പത്ത് വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസനങ്ങളുടെ കണക്കുകൾ നിരത്തിയാണ് സംവാദത്തിന് തയാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചത്. പത്ത് വർഷത്തിൽ സർക്കാർ വികസനം നടപ്പിലാക്കിയ ഓരോ മേഖലയും തരം തിരിച്ച് അതിന് എ പ്ലസ് ഗ്രേഡും നൽകിയായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റ്.

Leave A Comment