ഇന്ത്യന്‍ സ്കൂള്‍ മാര്‍ച്ച് മാസം പിരിച്ചെടുത്ത ട്രാന്‍സ്പോര്‍ട്ട് ഫീസ് ഉപാധികളില്ലാതെ ഇളവ് ചെയ്ത് കൊടുക്കണം – യു.പി.പി

  • Home-FINAL
  • Business & Strategy
  • ഇന്ത്യന്‍ സ്കൂള്‍ മാര്‍ച്ച് മാസം പിരിച്ചെടുത്ത ട്രാന്‍സ്പോര്‍ട്ട് ഫീസ് ഉപാധികളില്ലാതെ ഇളവ് ചെയ്ത് കൊടുക്കണം – യു.പി.പി

ഇന്ത്യന്‍ സ്കൂള്‍ മാര്‍ച്ച് മാസം പിരിച്ചെടുത്ത ട്രാന്‍സ്പോര്‍ട്ട് ഫീസ് ഉപാധികളില്ലാതെ ഇളവ് ചെയ്ത് കൊടുക്കണം – യു.പി.പി


ബഹ്റൈനിലെ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഇന്ത്യന്‍ സ്കൂളിലെ പഠനം ഓണ്‍ ലൈന്‍ ആക്കി മാറ്റിയ ഘട്ടത്തില്‍ സ്കൂളിലെ കുട്ടികള്‍ക്ക് അവര്‍ ഒരു രീതിയിലും നിലവില്‍ ഉപയോഗിക്കാത്ത മാര്‍ച്ച് മാസം തൊട്ടുള്ള ട്രന്‍സ്പോര്‍ട്ട് സംവിധാനത്തിന്‍റെ ഫീസ് തീര്‍ത്തും ഒഴിവാക്കി കൊടുക്കണമെന്ന് യുണൈറ്റഡ് പാരന്‍റ് പാനല്‍ ഭാരവാഹികള്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനോടും മറ്റു ഭാരവാഹികളോടും ഇ മെയില്‍ വഴിയും നേരിട്ടുള്ള ചര്‍ച്ചയിലൂടേയും മാര്‍ച്ച് മാസം തുടക്കത്തില്‍ തന്നെ ആവശ്യപ്പെട്ടതാണ്. അതിന്‍റെ അടിസ്ഥാനത്തില്‍ സ്കൂള്‍ അധിക്യതര്‍ എല്ലാ വിദ്യാര്‍ത്ഥികളുടേയും ഏപ്രില്‍ മാസത്തെ ട്രാന്‍സ്പോര്‍ട്ട് ഫീസ് ഈടാക്കില്ലെന്ന തീരുമാനം അറിയിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിനെ യു.പി.പി സ്വാഗതം ചെയ്തു .എന്നാല്‍ മാനസികമായും സാമ്പത്തികമായും കടുത്ത സമ്മര്‍ദ്ദത്തിലും പ്രയാസത്തിലുമുള്ള പ്രവാസികളായ മുഴുവന്‍ രക്ഷിതാക്കള്‍ക്കും അവരില്‍ നിന്നും മാര്‍ച്ച് മാസം ഈടാക്കിയ ട്രാന്‍സ്പോര്‍ട്ട് ഫീസ് ഒരു ഉപാധിയുമില്ലാതെ അടുത്ത മാസത്തെ ഫീസില്‍ ഇളവ് ചെയ്തു കൊടുക്കണമെന്നും അത് ഇന്നത്തെ സാഹചര്യത്തില്‍ സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് വലിയ ആശ്വാസമായിരിക്കുമെന്നും യു.പി.പി പറഞ്ഞു. ട്യൂഷന്‍ ഫീസിന് പുറമേ കുട്ടികള്‍ ഉപയോഗിക്കാത്ത ലൈബ്രറി, എ.സി, സ്മാര്‍ട്ട് ബോര്‍ഡ് , ഇന്‍ഫ്ര സ്ട്രെക്ച്ചർ തുടങ്ങി പലതരം ഫീസുകള്‍ ഇന്നത്തെ സാഹചര്യത്തിലും സ്കൂള്‍ കുട്ടികളില്‍ നിന്നും പിരിച്ചെടുക്കുന്നുണ്ട്.അതില്‍ ഇന്‍ഫ്രാ സ്ട്രെക്ച്ചർ എന്ന പേരില്‍ പിരിച്ചെടുക്കുന്ന റിഫാ ക്യാമ്പസിന്‍റെ ലോണ്‍ തിരിച്ചടവിനുള്ള തുക ലോണ്‍ അടച്ചു തീര്‍ന്നതാണെങ്കിൽ അതും ഫീസില്‍ നിന്ന് ഒഴിവാക്കുകയാണെങ്കിൽ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ആശ്വാസമാവുമായിരുന്നു വെന്നും യു.പി.പി അഭിപ്രായപ്പെട്ടു.ഗള്‍ഫ് നാടുകളിലാകെ ഉരുണ്ടു കൂടിയ ഇന്നത്തെ ചെറിയ പ്രതിസന്ധികള്‍ തരണം ചെയ്യപ്പെടുമെന്നും മുഴുവന്‍ പ്രവാസികളേയും ഇത്രയധികം കരുതലോടെയും സുരക്ഷിതരായും സംരക്ഷിക്കുന്ന ഈ രാജ്യത്തെ ഭരണാധികാരികളെ മുഴുവന്‍ പ്രവാസി രക്ഷിതാക്കളുടേയും പേരില്‍ നന്ദി അറിയിക്കുന്നതായും യു.പി.പി നേതാക്കള്‍ പത്രകുറിപ്പിലൂടെ പറഞ്ഞു.

Leave A Comment