മ​ര​ണാ​ന​ന്ത​ര​വും അ​ഞ്ചു​പേ​രി​ലൂ​ടെ കൃ​ഷ്ണ​ലാ​ൽ ജീ​വി​ക്കും; അ​വ​യ​വ​ദാ​ന​ത്തി​ലൂ​ടെ മാ​തൃ​ക

  • Home-FINAL
  • Kerala
  • മ​ര​ണാ​ന​ന്ത​ര​വും അ​ഞ്ചു​പേ​രി​ലൂ​ടെ കൃ​ഷ്ണ​ലാ​ൽ ജീ​വി​ക്കും; അ​വ​യ​വ​ദാ​ന​ത്തി​ലൂ​ടെ മാ​തൃ​ക

മ​ര​ണാ​ന​ന്ത​ര​വും അ​ഞ്ചു​പേ​രി​ലൂ​ടെ കൃ​ഷ്ണ​ലാ​ൽ ജീ​വി​ക്കും; അ​വ​യ​വ​ദാ​ന​ത്തി​ലൂ​ടെ മാ​തൃ​ക


തി​രു​വ​ന​ന്ത​പു​രം: മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​പ്പോ​ഴും അ​ഞ്ചു​പേ​ർ​ക്ക് ജങ്ീപ​ക​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി കൃ​ഷ്ണ​ലാ​ൽ (45) മാ​തൃ​ക​യാ​യി. മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച കൃ​ഷ്ണ​ലാ​ലി​ൻറെ അ​ഞ്ച് അ​വ​യ​വ​ങ്ങ​ളാ​ണ് ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ ദാ​നം ചെ​യ്ത​ത്. കൃ​ഷ്ണ​ലാ​ലി​ൻറെ ഹൃ​ദ​യം, ക​ര​ൾ, ര​ണ്ട് വൃ​ക്ക​ക​ൾ, നേ​ത്ര​പ​ട​ലം എ​ന്നി​വ​യാ​ണ് ദാ​നം ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ വെ​ച്ചാ​ണ് അ​വ​യ​വ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നാ​ണ് കൃ​ഷ്ണ​ലാ​ലി​നെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​വ​യ​വ​ദാ​ന​ത്തി​ൻറെ സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ബ​ന്ധു​ക്ക​ളോ​ട് സം​സാ​രി​ക്കു​ക​യും അ​വ​ർ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ദാ​നം ചെ​യ്ത ഹൃ​ദ​യം എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക്കാ​ണ് ന​ൽ​കി​യ​ത്. ഇ​തി​നാ​യി പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ‘ഗ്രീ​ൻ ചാ​ന​ൽ’ ഒ​രു​ക്കി മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ഹൃ​ദ​യം എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ചു. മ​റ്റ് അ​വ​യ​വ​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും മ​റ്റ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്ക് ന​ൽ​കി.

Leave A Comment