കണ്ണൂർ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബവും വീടും നഷ്ടമായ ശ്രുതിക്ക് വീടുവച്ച് നൽകാത്തതിൽ കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യം ശ്രുതിക്ക് വീടുവച്ച് നൽകട്ടെ എന്നിട്ടാവാം ഇന്ദിരാ ഗ്യാരൻറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് ടൗൺഷിപ്പ് ആർക്ക് വേണമെങ്കിലും പോയി പരിശോധിക്കാം. ദുരന്തബാധിതരെ കൂടി കേട്ടിട്ടാണ് സർക്കാർ കാര്യങ്ങൾ ചെയ്തത്. വീടുകളെല്ലാം പൂർണമായി. അവിടെ ചില അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. എല്ലാം ഒരുങ്ങിയ ശേഷം ഞങ്ങൾ താമസിക്കാമെന്ന് ദുരന്തബാധിതരാണ് പറഞ്ഞത്.
ഇപ്പോൾ അതിൻറെ അവകാശരേഖ മതിയെന്നും അവർ തന്നെയാണ് പറഞ്ഞത്. വിഷുവിന് മുമ്പ് താമസിക്കാനുള്ള സൗകര്യങ്ങൾ ഒരുങ്ങുമെന്നാണ് വിശ്വസിക്കുന്നത്. വയനാട്ടിലെ ജനങ്ങളെ ആർക്കും തെറ്റിദ്ധരിപ്പിക്കാനാകില്ല. കാരണം അവർ അനുഭവസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

