പ്രവാസികളുടെ കാവൽക്കാരൻ” പാറക്കൽ അബ്ദുല്ലയെ വിജയിപ്പിക്കുക: യുഡിഏഫ് ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി

  • Home-FINAL
  • Business & Strategy
  • പ്രവാസികളുടെ കാവൽക്കാരൻ” പാറക്കൽ അബ്ദുല്ലയെ വിജയിപ്പിക്കുക: യുഡിഏഫ് ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി

പ്രവാസികളുടെ കാവൽക്കാരൻ” പാറക്കൽ അബ്ദുല്ലയെ വിജയിപ്പിക്കുക: യുഡിഏഫ് ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി


മോഹന വാഗ്ദാനങ്ങൾ നൽകി കഴിഞ്ഞ 10 വർഷമായി പ്രവാസികളെ വഞ്ചിക്കുന്ന പിണറായി സർക്കാരിനെതിരെയുള്ള കുറ്റപത്രവും പ്രവാസികളെ ചേർത്ത് പിടിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയുമടങ്ങുന്ന ലഘുലേഘ UDF ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി പുറത്തിറക്കി. മണ്ഡലത്തിലെ മുഴുവൻ വീടുകളിലും ലഘുലേഘ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി നാട്ടിലുള്ള ബഹ്‌റൈൻ UDF നേതാക്കൾ നേതൃത്വം നൽകും. നിയമസഭാ സാമാജികനായിരുന്നപ്പോൾ പ്രവാസികളുടെ വിഷയങ്ങൾ സഗൗരവം നിയമസഭയിൽ അവതരിപ്പിച്ച പാറക്കലിന്റെ വിജയം സുനിശതമാക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. യോഗം എ പി ഫൈസൽ ഉദ്ഘാടനം ചെയ്തു. വാജിദ് പതിയാരക്കര അദ്ധ്യക്ഷത വഹിച്ചു. ഫൈസൽ കോട്ടപ്പള്ളി, പ്രമോദ് കോട്ടപ്പള്ളി, പി കെ ഇസ്ഹാഖ് വില്ല്യാപ്പള്ളി, ജമാൽ കല്ലുംപുറം, സാജിദ് അരൂർ. നൗഷാദ് തീക്കുനി, അഷ്‌റഫ് വി പി, രവീന്ദ്രൻ മീനത്തുകര, അഷ്‌റഫ് തയ്യിൽ, റഫീഖ് വണ്ണങ്കണ്ടി, സുഹൈർ കാക്കുനി, ആഷിഖ് പൊന്നു തുടങ്ങിയവർ പങ്കെടുത്തു. ഖാസിം കോട്ടപ്പള്ളി സ്വാഗതവും പി എം എ ഹമീദ് അരൂർ നന്ദിയും പറഞ്ഞു

Leave A Comment