തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് 50 ശതമാനം കടന്നു. രാവിലെ മുതൽ മികച്ച പോളിംഗാണ് സംസ്ഥാനത്ത്. എറണാകുളത്താണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കാസർഗോഡാണ് പോളിംഗ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 52.94 ശതമാനം പോളിംഗും കാസർഗോഡ് 47.61 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പോളിംഗ് ശതമാനം ജില്ല തിരിച്ച്
തിരുവനന്തപുരം: 49.34
കൊല്ലം: 48.90
പത്തനംതിട്ട: 48.35
ആലപ്പുഴ: 49.77
കോട്ടയം: 49.22
ഇടുക്കി: 49.56
എറണാകുളം: 52.94
തൃശൂർ: 50.48
പാലക്കാട്: 51.27
മലപ്പുറം: 48.31
കോഴിക്കോട്: 50.10
വയനാട്: 49.32
കണ്ണൂർ: 48.50
കാസർഗോഡ്: 47.61
തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അവസാന വോട്ടർ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,71,42,952 ആണ്. ഇതിൽ 1,32,20,811 പേർ പുരുഷന്മാരും 1,39,21,868 പേർ സ്ത്രീകളുമാണ്. 273 പേർ ട്രാൻസ് ജെൻഡർ വ്യക്തികളുമാണ്.

