പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

  • Home-FINAL
  • Business & Strategy
  • പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA) ബഹ്‌റൈൻ ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ ഹിദ്ദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ലോക തൊഴിലാളി ദിനമായ മെയ് ഒന്ന് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹിദ്ദിലുള്ള അൽ ഹിലാൽ ഹോസ്പിറ്റലിൽ രാവിലെ 8.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാണ് ക്യാമ്പ് നടക്കുക.നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത് എന്ന സന്ദേശമുയർത്തി നടത്തുന്ന ക്യാമ്പിൽ പ്രവാസികൾക്കായി വിപുലമായ പരിശോധനകളാണ് ഒരുക്കിയിരിക്കുന്നത്.ക്യാമ്പിലെ പ്രധാന സേവനങ്ങൾ:
* സൗജന്യ രക്തപരിശോധന: ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, യൂറിക് ആസിഡ്, ബി.എം.ഐ (BMI), ബി.പി (Blood Pressure), SpO2, ക്രിയാറ്റിനിൻ (കിഡ്നി സ്ക്രീനിംഗ്), എസ്.ജി.പി.ടി (ലിവർ സ്ക്രീനിംഗ്).* വിറ്റാമിൻ പരിശോധനകൾ: വിറ്റാമിൻ ഡി, ബി12, ടി.എസ്.എച്ച് (TSH) എന്നീ പരിശോധനകൾ വെറും 3 ബഹ്‌റൈൻ ദിനാർ എന്ന നിരക്കിൽ ലഭ്യമാകും.* സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ: ലാബ് പരിശോധനകൾക്ക് ശേഷം സൗജന്യമായി ഡോക്ടറുടെ സേവനം ലഭ്യമാകുന്നതാണ്.* പ്രിവിലേജ് കാർഡ്: അൽ ഹിലാൽ ഹോസ്പിറ്റലിന്റെ എല്ലാ ശാഖകളിലും 50% വരെ ഡിസ്കൗണ്ട് ലഭിക്കുന്ന പ്രിവിലേജ് കാർഡുകൾ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി ലഭിക്കും.പ്രവാസികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാനും കൃത്യമായ ചികിത്സാ നിർദ്ദേശങ്ങൾ നൽകാനുമാണ് അസോസിയേഷൻ ഈ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. ഈ സുവർണ്ണാവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക:
https://papabahrain.com/medical_camp.html

ബന്ധപെടുക

ദയ : 3627 7961
ലിബി : 3848 3960
റോബിൻ :3949 7263
അഞ്ജു : 3730 2301

Leave A Comment