കൊല്ലം പ്രവാസി അസോസിയേഷന്‍- ഏരിയ സമ്മേളനങ്ങള്‍ക്ക് തുടക്കമാകുന്നു.

  • Home-FINAL
  • Business & Strategy
  • കൊല്ലം പ്രവാസി അസോസിയേഷന്‍- ഏരിയ സമ്മേളനങ്ങള്‍ക്ക് തുടക്കമാകുന്നു.

കൊല്ലം പ്രവാസി അസോസിയേഷന്‍- ഏരിയ സമ്മേളനങ്ങള്‍ക്ക് തുടക്കമാകുന്നു.


ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ ജില്ലാ സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള പത്തു എരിയകളുടെ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. മെയ് ഒന്നു മുതൽ മെയ് 31 വരെ നടക്കുന്ന സൽമാനിയ, സൽമാബാദ്, ഗുദൈബിയ, ഹാമടൗൺ, റിഫ, ബുദയ, സിത്ര, മുഹറക്ക്, ഹിദ് എന്നീ 10 ഏരിയ സമ്മേളനങ്ങള്‍ മെയ് അവസാനത്തോടുകൂടി സമാപിക്കും . തുടര്‍ന്ന് ജില്ലാ പ്രധിനിധി സമ്മേളനവും പൊതു സമ്മേളനവും ജൂണ്‍ മാസം നടക്കും. രണ്ടു വര്‍ഷം കാലാവധിയുള്ള ഭരണസമിതിയുടെ തിരഞ്ഞെടുപ്പാണ് സമ്മേളനങ്ങളുടെ മുഖ്യ അജണ്ട. കഴിഞ്ഞ ഏഴു വര്‍ഷമായി ബഹറൈനില്‍ പ്രവര്‍ത്തിക്കുന്ന കെപിഎ ക്ക് ആയിരത്തി അറുന്നൂറിലധികം അംഗങ്ങള്‍ ആണുള്ളത്. വനിതകള്‍ക്കായി പ്രവാസിശ്രീയും, സാഹിത്യ വേദിയായ സൃഷ്ടിയും കുട്ടികള്‍ക്ക് വേണ്ടി ചില്‍ട്രന്‍സ്‌ പാര്‍ലമെന്റും പ്രവര്‍ത്തിച്ചു വരുന്നു. ഇത് കൂടാതെ കായിക വിഭാഗവും, ഹോസ്പിറ്റല്‍ ഇൻഫർമേഷൻ ഡസ്ക് , ഡെത്ത് ആന്‍ഡ്‌ ചാരിറ്റി വിംഗ് എന്നിവയും സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ അനോജ് മാസ്റ്റർ പ്രസിഡന്‍റ്, പ്രശാന്ത് പ്രബുദ്ധൻ ജനറല്‍സെക്രട്ടറിയും മനോജ് ജമാൽ ട്രഷറും കോയിവിള മുഹമ്മ്ദ് കുഞ്ഞു വൈസ് പ്രസിഡന്റ് ആയും സെക്രട്ടറിമാരായി അനിൽ കുമാറും രജീഷ് പട്ടാഴിയും കൃഷ്ണകുമാർ അസിസ്റ്റന്റ് ട്രഷറർ ആയിട്ടുള്ള ഏഴംഗ സെക്രട്ടറിയേറ്റ് ആണ് അസോസിയേഷന്‍റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

Leave A Comment