അ​ർ​ജ​ൻറീ​ന​യു​ടെ ജേ​ഴ്സി​യും ഫു​ട്ബോ​ളും ന​ൽ​കി യാ​ത്ര​യ​യ​പ്പ്; സ്‌നേഹം സ്വന്തമാക്കി അ​നോ​ഷ് ആ​ശു​പ​ത്രി വി​ട്ടു

  • Home-FINAL
  • Kerala
  • അ​ർ​ജ​ൻറീ​ന​യു​ടെ ജേ​ഴ്സി​യും ഫു​ട്ബോ​ളും ന​ൽ​കി യാ​ത്ര​യ​യ​പ്പ്; സ്‌നേഹം സ്വന്തമാക്കി അ​നോ​ഷ് ആ​ശു​പ​ത്രി വി​ട്ടു

അ​ർ​ജ​ൻറീ​ന​യു​ടെ ജേ​ഴ്സി​യും ഫു​ട്ബോ​ളും ന​ൽ​കി യാ​ത്ര​യ​യ​പ്പ്; സ്‌നേഹം സ്വന്തമാക്കി അ​നോ​ഷ് ആ​ശു​പ​ത്രി വി​ട്ടു


കൊ​ച്ചി: തൃ​ശൂ​രി​ൽ വീ​ട്ടി​ൽ ഉ​റ​ങ്ങു​ന്ന​തി​നി​ടെ പാ​മ്പ് ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​നോ​ഷ് നാ‌ടിൻ്റെ സ്‌നേഹം ഏറ്റുവാങ്ങി ആ​ശു​പ​ത്രി വി​ട്ടു. അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി ഇ​പ്പോ​ൾ പ​ര​സ​ഹാ​യ​മി​ല്ലാ​തെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ന​ട​ക്കാ​നും തു​ട​ങ്ങി​യ​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. അ​നോ​ഷി​ൻറെ ശ്വാ​സ​നാ​ള​ത്തി​ന് ഗു​രു​ത​ര പ​രു​ക്കേ​റ്റി​രു​ന്നു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ശ്വാ​സ​ത​ട​സ​മ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി മാ​റി​യ​തോ​ടെ​യാ​ണ് അ​നോ​ഷ് ആ​ശു​പ​ത്രി വി​ട്ട​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 18ന് ​ആ​ണ് അ​നോ​ഷി​നും സ​ഹോ​ദ​ര​ൻ ആ​ൽ​ജോ​യ്ക്കും പാ​മ്പ് ക​ടി​യേ​റ്റ​ത്. ക​ടു​ത്ത മെ​സി അ​രാ​ധ​ക​നാ​യ അ​നോ​ഷി​ന് അ​ർ​ജ​ൻറീ​ന​യു​ടെ ജേ​ഴ്സി​യും ഫു​ട്ബോ​ളും സ​മ്മാ​ന​മാ​യി ന​ൽ​കി​യാ​ണ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്. പ്രാ​ർ​ഥി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യെ​ന്ന് അ​നോ​ഷ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

ഏ​പ്രി​ൽ 18ന് ​രാ​ത്രി സ​ഹോ​ദ​ര​ൻ ആ​ൽ​ജോ​യ്‌​ക്കൊ​പ്പം (8) വീ​ടി​ൻറെ ഹാ​ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​നോ​ഷി​ന് പാ​മ്പു​ക​ടി​യേ​റ്റ​ത്. പാ​മ്പു​ക​ടി​യേ​റ്റ ആ​ൽ​ജോ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. അ​നോ​ഷി​ൻറെ കൈ​വെ​ള്ള​യി​ലാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്.

Leave A Comment