നോ​വാ​യി ല​ത​യും സ്മി​ത​യും; അ​ന്ത്യാ​ഞ്ജ​ലി ചൊ​ല്ലി നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും

  • Home-FINAL
  • Business & Strategy
  • നോ​വാ​യി ല​ത​യും സ്മി​ത​യും; അ​ന്ത്യാ​ഞ്ജ​ലി ചൊ​ല്ലി നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും

നോ​വാ​യി ല​ത​യും സ്മി​ത​യും; അ​ന്ത്യാ​ഞ്ജ​ലി ചൊ​ല്ലി നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും


കൊ​ച്ചി: ബം​ഗ​ളൂ​രു​വി​ല്‍ മ​തി​ലി​ടി​ഞ്ഞ് മ​രി​ച്ച കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രാ​യ ല​ത​യ്ക്കും സ്മി​ത​യ്ക്കും അന്ത്യാഞ്ജലി നേർന്ന്‌ നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും. ര​ണ്ടു ആം​ബു​ല​ന്‍​സു​ക​ളി​ലാ​യാ​ണ് രാ​മ​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ ല​ത​യു​ടെ​യും സ്മി​ത​യു​ടെ​യും മൃ​ത​ദേ​ഹം എ​ത്തി​ച്ച​ത്. രാ​മ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​റ്റ​ത്ത് പൊ​തു​ദ​ര്‍​ശ​നം ന​ട​ന്നു. ഇ​രു​വ​രെ​യും അ​വ​സാ​ന​മാ​യി കാ​ണാ​ന്‍ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. വൈ​കി​ട്ട് നാ​ലോ​ടെ രാ​മ​മം​ഗ​ലം ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​കാ​രം ന​ട​ക്കും. മൂ​വാ​റ്റു​പു​ഴ​യി​ലെ കോ​ട്ട​പ്പു​റ​ത്ത് അ​മൃ​തം പൊ​ടി നി​ര്‍​മി​ക്കു​ന്ന യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​വ​ര്‍. വി​നോ​ദ​യാ​ത്ര​ക്കാ​യാ​ണ് ബം​ഗ​ളൂ​രു​വി​ല്‍ പോ​യ​ത്. ശി​വാ​ജി ന​ഗ​റി​ല്‍ ഷോ​പ്പിം​ഗി​ന് പോ​യ ഇ​വ​ര്‍ മ​ഴ ന​ന​യാ​തി​രി​ക്കാ​നാ​ണ് ആ​ശു​പ​ത്രി കൊ​മ്പൗ​ണ്ടി​ലെ ടാ​ര്‍​പോ​ളി​ന്‍ ഷീ​റ്റി​ന് താ​ഴെ നി​ന്ന​ത്.

ക​ന​ത്ത മ​ഴ​യി​ല്‍ ആ​ശു​പ​ത്രി​യു​ടെ മ​തി​ല്‍ ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ ന​ല്‍​കും. ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍​ക്കും ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പ്രീ​തി, സി​ജി, മാ​യ എ​ന്നി​വ​രു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നി​ല​വി​ല്‍ പു​രോ​ഗ​തി​യു​ണ്ട്.

Leave A Comment