മെയ്ദിനത്തോട് അനുബന്ധിച്ച് കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ- അൽ ഹിലാൽ ഹെൽത്ത് കെയർ അദ്ലിയ ബ്രാഞ്ചുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുന്നുറിൽ പരം ആളുകൾ പങ്കെടുത്ത ക്യാമ്പിന് ജനറൽ സെക്രട്ടറി സുബിൻ ദാസ് സ്വാഗതം പറഞ്ഞു.പ്രസിഡന്റ് അൻവർ നിലമ്പൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സാമൂഹിക ജീവകാരുണ്യ പ്രവർത്തകരായ ഫ്രാൻസിസ് കൈതാരത്ത്,ബഷീർ അമ്പലായി, ഫസലുൽ ഹഖ്,സയിദ് ഹനീഫ്,ജ്യോതിഷ് പണിക്കർ, ജേക്കബ് തേക്കുതോട്,അനസ് റഹീം, മൻഷീർ കൊണ്ടോട്ടി,ഷിഹാബ് കറുകപുത്തൂർ,കാത്തു സച്ചിൻ ദേവ്, സൽമാനുൽ ഫാരിസ്, ജഗദീഷ് കുമാർ,ഹുസൈൻ വയനാട്,തോമസ് ഫിലിപ്പ്,ജയേഷ് താന്നിക്കൽ, ദീപക് തണൽ, രഞ്ജിത്ത് കുരുവിള,മണികണ്ഠൻ കുന്നത്ത്, ത്രിവിക്രമൻ, റിഷാദ്,രാജേഷ് പെരുംങ്ങുഴി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

അദീബ് ഷരീഫ്, ജംഷിദ് വളപ്പൻ,സുഹറ മൊയ്തീന്‍കുട്ടി, നീതു രജീഷ് എന്നിവര്‍ കോർഡിനേറ്റർമാരായി.മെഡിക്കൽ ക്യാമ്പിൽ വിവിധ ആരോഗ്യപരിശോധനകളും ഡോ.രാഹുല്‍ അബ്ബാസ് ബോധവത്കരണ ക്ലാസും നല്‍കി. പ്രവാസികൾക്ക് ആരോഗ്യപരിപാലനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതിൽ ക്യാമ്പ് ഏറെ പ്രയോജനകരമായി.കനോലി എക്സിക്യൂട്ടീവ് മെമ്പർമാരായ രാജേഷ് വി കെ, ഷബീർ മുക്കൻ, മനു തറയ്യത്ത്,ഷിബിൻ തോമസ്, രജീഷ് ആർ പി, റഫീഖ് അകമ്പാടം, അരുൺ കൃഷ്ണ,ബഷീർ വടപുറം, വിജേഷ് ഉണ്ണിരാജൻ, ,തസ്‌ലീം തെന്നാടൻ, ഉമ്മർ സി കെ,സുബിൻ മൂത്തേടം, ജോമോൻ പുല്ലഞ്ചേരി, നജീബ് കരുവാരകുണ്ട്,വിവേക് ഭൂഷൻ, മൊയ്‌ദീൻകുട്ടി, ഇബ്രാഹിം, ലേഡീസ് വിങ് എക്സിക്യൂട്ടീവ് മെമ്പർമാരായ രേഷ്മ സുബിൻ, നീതു ലക്ഷ്മി, സുഹറ മുഹമ്മദ്,ഷാമിയ സാജിദ് റജീന ഇബ്രാഹിം, ജുമി മുജി, ഷിംന കല്ലടി,അമ്പിളി രാജേഷ്,മെഹ്ജബിൻ സലീജ്, ഷഫ യാഷിക്,ഫർസാന നജീബ്, ഷിമ എബ്രഹാം, മുബീന മൻഷീർ, വൈഷ്ണവി ശരത്. ഹിലാൽ പ്രതിനിധികളായ മുഹമ്മദ് അൻസൽ,അമൽ,സഞ്ജു എം സനു, സ്റ്റാഫ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കൺവീനർ സാജിദ് കരുളായി നന്ദിയും രേഖപ്പെടുത്തി.

