കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലം വന്നുകഴിയുമ്പോൾ വീട്ടിലുണ്ടാകുമെന്ന ബേപ്പൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവറിൻറെ പരിഹാസത്തിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. രാഷ്ട്രീയമെന്നത് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്. അല്ലാതെ വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പി.വി.അൻവറിൻറെ വാക്കുകൾ ജനങ്ങൾ വിലയിരുത്തും. ആക്ഷേപം കേൾക്കുമ്പോൾ മനുഷ്യൻ എന്ന നിലയിൽ വേദന തോന്നും. വൈകാരികതയ്ക്ക് അപ്പുറം ഉർത്തിപ്പിടിക്കേണ്ടത് ഉയർന്ന രാഷ്ട്രീയ ബോധമാണ്.
ബേപ്പൂരിൽ 85000 ൽ അധികം വോട്ട് നേടും. അവിടുത്തെ ജനങ്ങൾക്ക് തന്നെ അറിയാം തൻറെ പ്രവർത്തനവും അറിയാം. കഴിഞ്ഞതവണ നേടിയതിനേക്കാൾ ഭൂരിപക്ഷം ഇത്തവണ ലഭിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

