അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് ട്യൂബ്ലി വാൽക്കുവേ ഫ്രണ്ട്സ് ക്ലീനിംഗ് തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്തു.സമൂഹത്തിന്റെ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്ന തൊഴിലാളികളോടുള്ള ആദരസൂചകമായാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്.ചാരിറ്റി കൺവീനർ മനോജ് നമ്പിയാരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ എന്റർടൈൻമെന്റ് സെക്രട്ടറി ജോഫി, മെമ്പഷിപ് സെക്രട്ടറി രതീഷ് എക്സിക്യൂട്ടീവ് അംഗങ്ങളായ സന്ദീപ്, മനു, എന്നിവർ സജീവമായി നേതൃത്വം നൽകി.തൊഴിലാളികളുടെ മഹത്തരമായ സേവനങ്ങളെ ആദരിക്കുകയും അവരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ ചെറിയ നിമിഷങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പ്രവർത്തനം ഏറെ പ്രശംസനീയമായി.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സമൂഹത്തിൽ മാനവികതയും സഹാനുഭൂതിയും വളർത്താൻ സഹായകമാണെന്നും ചാരിറ്റി പ്രവർത്തങ്ങൾക്ക് കൂടുതൽ ശ്രദ്ധ ചെലുത്തി കൂട്ടായ്മ മുന്നോട്ടു പോകുമെന്നും പ്രസിഡന്റ് ഷംസ് VP, ജനറൽ സെക്രട്ടറി ഷഫീർ എന്നിവർ അറിയിച്ചു.

