അന്താരാഷ്ട്ര തൊഴിലാളി ദിനത്തെ അവിസ്മരണീയമാക്കി, മൈത്രി ബഹ്റൈൻ ക്ലീനിങ് തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്ത്കൊണ്ട് മെയ് ദിനം സംഘടിപ്പിച്ചു.സമൂഹത്തിന്റെ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്ന ഹീറോകളായ തൊഴിലാളിക്കുള്ള ആദരം മൈത്രി ബഹ്റൈൻ സമർപ്പിച്ചു.ചടങ്ങിൽ പ്രസിഡന്റ് സലിം തയ്യിലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ, ജനറൽ സെക്രട്ടറി സക്കിർ ഹുസൈൻ സ്വാഗതം ആശംസിച്ചു. ഉപദേശക സമിതി അംഗം ഷിബു പത്തനംതിട്ട ഉദ്ഘാടനം നിർവഹിച്ചപ്പോൾ, ചീഫ് കോർഡിനേറ്റർ സുനിൽ ബാബു മെയ് ദിന സന്ദേശം നൽകി.ട്രഷറർ അബ്ദുൽബാരി നന്ദി അറിയിച്ചു.കെഎംസിസി ആക്ടിങ് സെക്രട്ടറി അഷ്റഫ് കാട്ടിപ്പീടിക, ചാരിറ്റി കൺവീനർ അൻവർ ശൂരനാട്, ജോയിന്റ് കൺവീനർ നവാസ് കുണ്ടറ എന്നിവർ ആശംസകൾ നേർന്ന് പരിപാടിയെ ഉജ്ജ്വലമാക്കി. പടവ് നേതാക്കളായ മുസ്തഫ പട്ടാമ്പിയും ഉമർ പനായിക്കുളവും സന്നിഹിതരായി.അസിസ്റ്റന്റ് ട്രഷറർ ഷാജഹാൻ, ജോയിന്റ് സെക്രട്ടറി ഷബീർ ക്ലാപ്പന, മെമ്പർഷിപ്പ് കൺവീനർ അബ്ദുൽ സലീം, അസിറ്റന്റ് മെമ്പർ ഷിപ്പ് കൺവീനർ റജാബുദീൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ നിസാം, സഹദ് സലിം, ഇർഫാൻ, എന്നിവരുടെ സജീവ സാന്നിധ്യവും പ്രവർത്തനവും പരിപാടിക്ക് കരുത്തായി.തൊഴിലാളികളുടെ അനന്തമായ പരിശ്രമങ്ങളെ ആദരിക്കുകയും, അവരുടെ ദിനചര്യയിൽ സന്തോഷത്തിന്റെ ചെറിയ പ്രകാശം വിതറുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പ്രവർത്തനം എല്ലാവരുടെയും ഹൃദയം കീഴടക്കി.

