കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെപിഎഫ്) ബഹ്‌റൈൻ – കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച സ്പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

  • Home-FINAL
  • Business & Strategy
  • കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെപിഎഫ്) ബഹ്‌റൈൻ – കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച സ്പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെപിഎഫ്) ബഹ്‌റൈൻ – കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച സ്പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി


കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെപിഎഫ്) ബഹ്‌റൈൻ, കിംസ് ഹെൽത്ത് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സ്പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. അഞ്ഞൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തു.രാവിലെ ഏഴുമണിക്ക് ആരംഭിച്ച ക്യാമ്പിൽ വിവിധ ആരോഗ്യ പരിശോധനകളും രക്തപരിശോധനകളും സ്പെഷ്യലിസ്റ്റ് കൺസൾട്ടേഷനുകളും നടന്നു.ഡോ. ശ്യാം ശരത് (ഇന്റേണൽ മെഡിസിൻ),ഡോ. കൃഷ്ണ പ്രിയ ലീല (ഓബ്സ്ടെട്രിക്സ് & ഗൈനക്കോളജി) എന്നിവർ “Lifestyle Diseases & Women Wellness” എന്ന വിഷയത്തെ ആസ്പദമാക്കി ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.ചടങ്ങ് ഔദ്യോഗികമായി സച്ചിൻ ദേവ് (റീജണൽ ഹെൽത്ത്, സേഫ്റ്റി, സെക്യൂരിറ്റി, എൻവയോൺമെന്റ് & ക്വാളിറ്റി അഷ്വറൻസ് മാനേജർ – അപ്പർ ഗൾഫ്) ഉദ്ഘാടനം നിർവഹിച്ചു.പ്രസിഡന്റ് സുധീർ തിരുനിലത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജോയിന്റ് സെക്രട്ടറി രമ സന്തോഷ് സ്വാഗതം പറഞ്ഞു.ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് മെയ് ദിന സന്ദേശം നൽകി.കിംസ് ഹെൽത്ത് പ്രതിനിധിയായ സൗരവ് ഭുദി രാജ സമൂഹത്തിന് പിന്തുണ നൽകുന്നതിൽ ആശുപത്രി എപ്പോഴും തയ്യാറാണെന്ന് അറിയിച്ചു.

പരിപാടിയുടെ ഭാഗമായി കെപിഎഫ്–കിംസ് ഹെൽത്ത് പ്രിവിലേജ് കാർഡ് ഔദ്യോഗികമായി പുറത്തിറക്കി. ഇത് അംഗങ്ങൾക്ക് കൂടുതൽ ആരോഗ്യ സേവന ആനുകൂല്യങ്ങൾ നൽകുന്നതാണ്.സുജിത്ത് സോമൻ (ട്രഷറർ), കെപിഎഫ് രക്ഷാധികാരികളായ കെ.ടി. സലീം, യു.കെ. ബാലൻ, ജമാൽ കുറ്റിക്കാട്ടിൽ എന്നിവർ ആശംസകൾ അറിയിച്ചു.കെപിഎഫ് ചാരിറ്റി വിങ്, എക്സിക്യൂട്ടീവ് മെമ്പേഴ്സ്, ലേഡീസ് വിങ് പ്രതിനിധികൾ എന്നിവർ ചേർന്ന് ക്യാമ്പ് വിജയിപ്പിച്ചു.കെപിഎഫ് ചാരിറ്റി വിങ് കൺവീനർ സജിത്ത് വെള്ളിക്കുളങ്ങര നന്ദി രേഖപ്പെടുത്തി. ക്യാമ്പ് ലേഡീസ് വിങ് കൺവീനർ സജ്ന ഷനൂബ് നിയന്ത്രിച്ചു.ഈ മഹത്തായ സംരംഭം വിജയകരമാക്കുന്നതിന് സഹകരിച്ച കിംസ് ഹെൽത്ത് ഹോസ്പിറ്റൽ, സന്നദ്ധ പ്രവർത്തകർ, സ്പോൺസർമാർ, എല്ലാ സഹപ്രവർത്തകർക്കും കോഴിക്കോട് ജില്ല പ്രവാസി ഫോറം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു

Leave A Comment