ബംഗളുരു: ബിജെപി നേതാവ് യോഗേഷ് ഗൗഡ ഗൗഡറെ കൊലപ്പെടുത്തിയെന്ന കേസിൽ ശിക്ഷിക്കപ്പെട്ട കർണാടക കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിയെ അയോഗ്യനാക്കി. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ലെജിസ്ലേറ്റീവ് അസംബ്ലി ഇന്നലെ പുറത്തിറക്കി. മുൻമന്ത്രികൂടിയായ വിനയ് കുൽക്കർണി കേസിൽ ജീവപരന്ത്യം ശിക്ഷ അനുഭവിച്ചുവരികയാണ്. ധാർവാഡിലെ ബിജെപി ജില്ലാ പഞ്ചായത്ത് അംഗം യോഗേഷ് ഗൗഡറെ 2016 ജുൺ 15 നു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്.

