സെവൻ ആർട്സ് കൾച്ചറൽ ഫോറം മെയ്ദിന  ആഘോഷം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • സെവൻ ആർട്സ് കൾച്ചറൽ ഫോറം മെയ്ദിന  ആഘോഷം സംഘടിപ്പിച്ചു

സെവൻ ആർട്സ് കൾച്ചറൽ ഫോറം മെയ്ദിന  ആഘോഷം സംഘടിപ്പിച്ചു


ബഹ്‌റൈനിലെ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം മെയ്ദിനാഘോഷം സംഘടിപ്പിച്ചു.പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ബൈജു മലപ്പുറം സ്വാഗതവും ട്രഷറർ തോമസ് ഫിലിപ്പ്   നന്ദിയും പറഞ്ഞു. ഐസിആർഎഫ് മുൻ ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ മെയ്ദിന സന്ദേശം നൽകി. ലോകമെമ്പാടും തൊഴിലാളികൾ അനുഭവിക്കുന്ന ചൂഷണങ്ങൾ കുറഞ്ഞു വരുന്നതായും ബഹ്‌റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തൊഴിലാളി സൗഹൃദ രാജ്യങ്ങളായി മാറിയതായും തൊഴിലാളികൾക്ക് നിർഭയമായി ജോലി ചെയ്യുവാൻ  ഇവിടുത്തെ ഭരണാധികാരികളും ബഹ്‌റൈൻ ജനതയും നൽകുന്ന പിന്തുണയെ ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദിച്ചു.

ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ബിജു ജോർജ്, നൂറനാട് ഗ്രാമപഞ്ചായത്ത് മെമ്പറും മുൻ പ്രവാസിയുമായ മോഹനൻ നൂറനാട്, സെവൻ ആർട്സ് ചെയർമാൻ മനോജ്‌ മയ്യന്നൂർ, എസ് എൻ സി എസ് ചെയർമാൻ കൃഷ്ണകുമാർ, എൻഎസ്എസ് വൈസ് പ്രസിഡണ്ട് യുകെ അനിൽ, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ സാമൂഹിക പ്രവർത്തകരും വിവിധ സംഘടനകളുടെ ഭാരവാഹികളുമായ ജ്യോതിഷ് പണിക്കർ, അജിത് കുമാർ കണ്ണൂർ, അബ്ദുൽ മൻഷീർ, അനസ് റഹീം,ദീപക് തണൽ,ഷറഫ് കുഞ്ഞി, രഞ്ജിത്ത് കോട്ടയം, മനോജ് വടകര, സയ്യിദ് അനിഫ്, വിനോദ് ആറ്റിങ്ങൽ, രാജേഷ് പെരുങ്കുഴി, ജോണി താമരശ്ശേരി,ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ  മറ്റു ഭാരവാഹികളായ സലീം നൗഷാദ്, വിനോദ് അരൂർ, കിഷോർ, ലേഡീസ് വിംഗ് കോഡിനേറ്റർ മുബീന മൻഷീർ, മുഫീദ മുനീർ, ഇന്ദു രാജേഷ്, രാജേഷ് കുമാർ സി എസ്, തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Leave A Comment