കൈതാരത്ത് ഫാമിലി ട്രസ്റ്റ് – ബഹ്‌റൈൻ ചാപ്റ്ററിന്റെ സീനിയർ മെമ്പറും, അറേബ്യൻ ഗൾഫ് യൂണിവേഴ്സിറ്റിയുടെ മൈക്രോ ബയോളജി വിഭാഗം ചീഫ് കോർഡിനേറ്ററുമായിരുന്ന ടോമി കൈതാരത്ത് 32 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി, ഭാര്യ ജോയ്സി ഉൾപ്പെടെ നാട്ടിലേക്ക് തിരിക്കുന്നു.

രണ്ടു മക്കൾ, എഡ്വിൻ ടോമി കാനഡയിലും, ജസ്റ്റിൻ ടോമി നാട്ടിലും ജോലി ചെയ്യുന്നു.

കഴിഞ്ഞദിവസം ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ബഹ്‌റൈനിൽ അധിവസിക്കുന്ന മുഴുവൻ കൈതാരത്ത് കുടുംബാംഗങ്ങളും പങ്കെടുത്തു.

കെ എഫ് ടി ബഹറിൻ ചാപ്റ്റർ പ്രസിഡൻറ് പോൾ ജോസ്, സെക്രട്ടറി ജോയ് തരിയത് എന്നിവർ ചേർന്ന് സ്നേഹോപഹാരം കൈമാറി.

ബഹ്‌റൈൻ മീഡിയ സിറ്റിക്ക് വേണ്ടി, ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്,

നിഷ ഫ്രാൻസിസ് എന്നിവർ ചേർന്ന് രണ്ടുപേരെയും പൊന്നാട അണിയിച്ച് ആദരിച്ചു.

പരിപാടിയോട് അനുബന്ധിച്ച് കൂട്ടായ്മയുടെ ഈസ്റ്റർ ആഘോഷങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി.

